വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർ മക്കയിലെത്തി തുടങ്ങി; ഉംറ തീർഥാടകർക്കായി 10 ആശുപത്രികളും 82 ഹെൽത്ത് സെൻ്ററുകളും സജ്ജം
പുതിയ ഹിജറ വർഷം ആരംഭിച്ചതോടെ ഈ വർഷത്തെ ഉംറ സീസണിന് തുടക്കമായി. ഇന്ന് മുതൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർ ഉംറക്കെത്തി തുടങ്ങി. വിമാനത്താവളം വഴിയും, റോഡ് വഴിയും, കടൽ മാർഗ്ഗവും സൌദിയിലേക്ക് വരുന്നവർക്ക് എമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി പാസ്പോർട്ട് വിഭാഗം അറിയിച്ചു.
വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവരും ഉംറ നിർവഹിക്കുവാനും, മദീനയിൽ റൌളാ ശരീഫിൽ നമസ്കരിക്കുവാനും നുസുക് ആപ്പ് വഴി പെർമിറ്റെടുക്കേണ്ടതാണ്. 18 വയസിന് താഴെയുള്ളവർക്ക് കുടുംബാംഗങ്ങളോടൊപ്പമല്ലാതെ ഒറ്റക്ക് വരാൻ അനുവാദമില്ല.
ഉംറ തീർഥാടകരെ സ്വീകരിക്കുന്നതിനുളള എല്ലാ ഒരുക്കങ്ങളും ഇരുഹറം കാര്യാലയവും ആരോഗ്യ വകുപ്പും പൂർത്തിയാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള ഓർഗനൈസേഷണൽ പ്ലാനുകൾ പ്രകാരം, എല്ലാ ആശുപത്രികൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും ഏറ്റവും ഉയർന്ന തലത്തിൽ മെഡിക്കൽ സേവനങ്ങൾ നൽകുന്നതിനുള്ള പ്രവർത്തന പദ്ധതികൾ പൂർത്തീകരിച്ചു.
ഉംറ തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനായി 10 ആശുപത്രികളും 82 ഹെൽത്ത് സെന്ററുകളും പൂർണ സജ്ജമാണ്. മസ്ജിദുൽ ഹറമിലെത്തുന്ന സന്ദർശകർക്കും തീർത്ഥാടകർക്കും ആരോഗ്യ സംരക്ഷണം നൽകുന്നതിനായി അജ്യാദ് എമർജൻസി ഹോസ്പിറ്റൽ 24 മണിക്കൂറും പ്രവർത്തിക്കും. കൂടാതെ ഹറമിന്റെ ഇടനാഴികളിലെ മൂന്ന് അത്യാഹിത കേന്ദ്രങ്ങൾ സജ്ജമാണ്. അവയിലെല്ലാം അത്യാഹിത കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും പുതിയ ഉപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്നു.
മക്ക ഹെൽത്ത് ക്ലസ്റ്ററിലെ എല്ലാ കേന്ദ്രങ്ങളിലും ആശുപത്രികളിലും ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി സുഗമവും കാര്യക്ഷമവുമായ രീതിയിൽ പ്രവർത്തനങ്ങൾ നടക്കുന്നു, അതിനാൽ കേസുകൾ സ്വീകരിക്കുകയും മെഡിക്കൽ അവസ്ഥ അനുസരിച്ച് ആശുപത്രികൾക്കിടയിൽ അതിവേഗം കൈമാറുകയും ചെയ്യുന്നു. സമയബന്ധിതമായി ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണിത്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273