ഹിജ്‌റ പുതുവര്‍ഷാരംഭം; ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു
ഹിജ്‌റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ജൂലൈ 21 വെള്ളിയാഴ്ച ദുബൈയില്‍ പാര്‍ക്കിങ് സൗജന്യമാണെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചു. പെയ്ഡ് പാര്‍ക്കിങ് സോണുകളില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കില്ല. എന്നാല്‍ മള്‍ട്ടി ലെവല്‍ ടെര്‍മിനലുകളില്‍ ഈ ആനുകൂല്യം ബാധകമല്ല.
എമിറേറ്റ്സിലെ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഹിജ്‌റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് മൂന്ന് ദിവസത്തെ അവധിയാണ് ആകെ ലഭിക്കുക. കസ്റ്റമര്‍ ഹാപ്പിനസ് സെന്റര്‍, പെയ്ഡ് പാര്‍ക്കിങ് സോണുകള്‍, ബസുകള്‍, മെട്രോ, ട്രാം, ജലഗതാഗതം, സര്‍വീസ് പ്രൊവൈഡര്‍ സെന്റര്‍ എന്നിവയുടെ സമയക്രമത്തില്‍ മാറ്റമുള്ളതായും ആര്‍ടിഎ അറിയിച്ചിട്ടുണ്ട്. സര്‍വീസ് പ്രൊവൈഡര്‍ സെന്റര്‍, കസ്റ്റമര്‍ ഹാപ്പിനസ് സെന്റര്‍ എന്നിവ ജൂലൈ 21ന് അടച്ചിടും. ജൂലൈ 22 ശനിയാഴ്ചയാവും ഇവ തുറന്നു പ്രവര്‍ത്തിക്കുകയെന്ന് ആര്‍ടിഎ അറിയിച്ചു. ഉംറമൂല്‍, അല്‍ കഫാഫ്, ദേയ്‌റ, അല്‍ ബര്‍ഷ, ആര്‍ടിഎ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാര്‍ട്ട് കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273