മൊബൈൽ ഫഹസ് അൽ ദൗരി; വാഹനങ്ങളുടെ ഫഹസ് ലഭിക്കാനുള്ള സാങ്കേതിക പരിശോധനക്ക് ഇനി മൊബൈൽ സേവനങ്ങളും

സൗദിയിൽ വാഹനങ്ങളുടെ ആനുകാലിക സാങ്കേതിക പരിശോധനക്ക് (ഫഹസ് ടെസ്റ്റ്) ഇനി മൊബൈൽ യൂണിറ്റുകളും. ഈ വർഷം അവസാനത്തോടെ തന്നെ വാഹനങ്ങളുടെ ഫഹസ് നൽകുന്നതിനുള്ള സാങ്കേതിക പരിശോധനക്ക് മൊബൈൽ സേവനം ആരംഭിക്കാനാണ് സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി, ക്വാളിറ്റി ഓർഗനൈസേഷൻ്റെ തീരുമാനം.

ഫഹസ് നൽകുന്നതിനുള്ള സാങ്കേതിക പരിശോധനക്കുള്ള പെർമനന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി, സൌദിയിലൊട്ടാകെ 15 മൊബൈൽ പരിശോധന സൈറ്റുകൾക്ക് ലൈസനസ് നൽകാൻ തീരുമാനിച്ചതായി സൗദി സ്പെസിഫിക്കേഷൻസ് സ്ഥിരീകരിച്ചു.

വാഹന പരിശോധന എളുപ്പമാക്കന്നതിനും, പരിശോധനയിൽ അസാധാരണമായ അനുഭവം നൽകുന്നതിനും വേണ്ടിയുള്ളതാണ് പുതിയ നീക്കം.

ആനുകാലിക സാങ്കേതിക പരിശോധന നടത്താൻ, സ്ഥിരം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ച സ്ഥാപനങ്ങളുടെ യോഗ്യതാ ഘട്ടം നേരത്തെ പൂർത്തിയായിരുന്നു. ഇവയുടെ തുടർ നടപടിക്രമങ്ങൾ വാഹന സുരക്ഷാ കേന്ദ്രവും സാങ്കേതിക ടീമുകളും വരും ദിവസങ്ങളിൽ ആരംഭിക്കുമെന്ന് അതോറിറ്റി സൂചിപ്പിച്ചു. ഉയർന്ന നിലവാരത്തിലുള്ള സേവനം നൽകുന്ന സ്ഥാപനങ്ങളെയാണ് ഇതിനായി തെരഞ്ഞെടുക്കുക.

വാഹനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക സുരക്ഷാ പരിശോധനയും മാനദണ്ഡങ്ങളും ശക്തമാക്കും. ഇതിനായി ബന്ധപ്പെട്ട സർക്കാർ, സ്വകാര്യ ഏജൻസികളുമായി സഹകരിച്ച്, സാങ്കേതിക പരിശോധനാ സംവിധാനങ്ങൾ പരിഷ്കരിക്കാനും തീരുമാനമുണ്ട്. ഇതിനായി ഒരു വൻ പദ്ധതി നടപ്പിലാക്കുന്നുണെന്നും അധികൃതർ വ്യക്തമാക്കി.

കൂടാതെ വാഹന സുരക്ഷാ ഇൻഫ്രാസ്ട്രക്ചറിന്റെ ഗുണനിലവാരം വർധിപ്പിക്കാനും നീക്കമാരംഭിച്ചു. വാഹനങ്ങളുടെ മെയിൻ്റനൻസ് സേവനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉയർത്തിക്കൊണ്ട്. രാജ്യത്ത് ആനുകാലിക സാങ്കേതിക പരിശോധനാ സംവിധാനവും വാഹന പരിപാലന കേന്ദ്രങ്ങളും വികസിപ്പിക്കുകയാണ് ലക്ഷ്യം.

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!