കാണാതായ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

സൗദിയിൽ കാണാതായ മലയാളി യുവാവിനെ ദമ്മാമിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തച്ചംപൊയിൽ സ്വദേശി വാടിക്കൽ അബ്ദുൽ റഷീദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 41 വയസായിരുന്നു. 12 ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം പുതിയ ഹൌസ് ഡ്രൈവർ വിസയിൽ ജോലിക്കായി ദമ്മാമിലെത്തിയത്.

മൂന്ന് ദിവസമായി ഇദ്ദേഹം നാട്ടിലേക്ക് വിളിക്കുകയോ മറ്റാരെങ്കിലുമായി ബന്ധപ്പെടുകയോ ചെയ്തിരുന്നില്ല. തുടർന്ന് ഭാര്യ സ്പോണ്സറെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്പോണ്സർ ഇദ്ദേഹം താമസിക്കുന്ന റൂം തുറന്ന് നോക്കിയപ്പോൾ മരിച്ച് കിക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.

മൃതദേഹം ദമ്മാമിൽ തന്നെ മറവ് ചെയ്യുമെന്ന് ദമ്മാം കെഎംസിസി ജീവകാരുണ്യ വിഭാഗം അറിയിച്ചു.

ഭാര്യ സഈദ, മക്കൾ ഹാദിൽ മുബാറക് (ദുബൈ മദീന സൂപ്പർ മാർക്കറ്റ് ) ഷാമിൽ മുബാറക്, സി യാജബിൻ.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!