മോട്ടോർ സൈക്കിളിലെത്തി കാൽനടയാത്രക്കാരിയുടെ ബാഗ് മോഷ്ടിക്കാൻ ശ്രമം; അത് വഴി ട്രക്ക് ഓടിച്ച് വന്നയാൾ മൂന്ന് തവണ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു, രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ ട്രക്ക് പിറകോട്ടോടിച്ച് പിന്തുർന്നു – വീഡിയോ

“ഉടൻ ശിക്ഷ” എന്ന തലക്കെട്ടിന് കീഴിൽ യു.കെ പത്രമായ ഡെയിലി മെയിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോ ലോകത്താകെ വൈറലായി. തെരുവുകളിലെ കവർച്ച, മോഷണം, ആക്രമണം തുടങ്ങിയ നിരവധി സംഭവങ്ങളുടെ ദൃശ്യങ്ങൾ ഡെയ്ലി മെയിൽ പ്രസിദ്ധീകരിക്കുന്ന പംക്തിയാണ് “ഉടൻ ശിക്ഷ”. കുറ്റവാളികൾക്ക് സംഭവ സ്ഥലത്ത് വെച്ച് തന്നെ ശിക്ഷ ലഭിക്കുന്ന സംഭവങ്ങളാണ് ഈ പംക്തിയിൽ പ്രസിദ്ധീകരിക്കുന്നത്. അക്കൂട്ടത്തിൽ പ്രസിദ്ധീകരിച്ച ഒരു ദൃശ്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ജൂൺ 30 ന് ഒരു നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണിത്. ശാന്തമായ ഒരു തെരുവിലൂടെ നടന്ന് പോകുന്ന സ്ത്രീയെ ഒരു കവർച്ചക്കാരൻ ആക്രമിക്കുന്നതോടെയാണ് സംഭവത്തിന് തുടക്കമാകുന്നത്. റോഡരികിലൂടെ നടന്ന് പോകുന്ന സ്ത്രീയുടെ അടുത്ത് മോട്ടോർ സൈക്കിൾ നിറുത്തി കവർച്ചക്കാരൻ സ്ത്രീയെ പിന്തുടരുന്നു. തുടർന്ന് സ്ത്രീയുമായി പിടിവലിയിലേർപ്പെട്ട് അവരുടെ ബാഗ് കൈക്കലാക്കുകയും അതുമായി മോട്ടോർ സൈക്കിളിൽ രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു.

എന്നാൽ വളരെ യാദൃശ്ചികമായാണ് അത് വഴി ഒരു വെളുത്ത ട്രക്ക് വരുന്നത്. ട്രക്ക് ആ തെരുവിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ കവർച്ചാ ശ്രമം അതിലെ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടു.  വളരെ ശാന്തനായി ട്രോക്കോടിച്ച് വന്ന ഡ്രൈവർ നേരെ മോട്ടോർ സൈക്കിളിലിടിച്ച് മോഷ്ടാവിനെയും ബൈക്കും ഇടിച്ച് തെറിപ്പിച്ചിട്ടു.

മോഷ്ടാവ് വീണ്ടും ബൈക്കുമായി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ട്രക്ക് ഡ്രൈവർ തൻ്റെ വാഹനം പിന്നോട്ടെടുത്ത് വീണ്ടും അൽപം ശക്തിയിൽ മോട്ടോർ സൈക്കിളിലിടിച്ചു. ബൈക്കും മോഷ്ടാവും വീണ്ടും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മൂന്നാം തവണയും ട്രക്ക് ബൈക്കിനെയും മോഷ്ടാവിനെയും ഇടിച്ച് തെറിപ്പിച്ചു.

ഇതോടെ മോഷ്ടാവ് സ്ത്രീയിൽ നിന്ന് അപഹരിച്ച ബാഗ് ഉപേക്ഷിച്ച് ബൈക്കുമായി ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഡ്രൈവിംഗിൽ അതിവിദ്ഗ്ധനായ ട്രക്ക് ഡ്രൈവർ മുന്നോട്ട് പായുന്ന ബൈക്കിന് പിറകെ ട്രക്ക് പിറകോട്ടോടിച്ച് മോഷ്ടാവിനെ പിന്തുടരുന്നതാണ് വീഡിയോയിൽ ഉള്ളത്. ശേഷം സ്ത്രീ തൻ്റെ ബാഗുമായി യാത്ര തുടരുന്നതും കാണാം. വീഡിയോ പകർത്തിയ സ്ഥലം ഏതെന്ന് പത്രം വെളിപ്പെടുത്തിയിട്ടില്ല.

 

വീഡിയോ കാണുക…

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!