ദിവസങ്ങൾക്ക് മുമ്പ് സൗദിയിലെത്തിയ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

സൗദിയിലെ ജിദ്ദയിൽ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വാഴക്കാട് എടവണ്ണപ്പാറ സ്വദേശി വട്ടപ്പാറ മൂലയിൽ താമസിക്കുന്ന നന്മണ്ടപ്പുറായ മുഹമ്മദ് മുസ്തഫയാണ് മരിച്ചത്. 45 വയസായിരുന്നു. ജിദ്ദ ഹരാസാത്തിലെ താമസ സ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ ഉറക്കമുണർന്നിരുന്നതായും ആറ് മണിയോടെ സുഹൃത്തുക്കളോടൊപ്പം ചായ കുടിച്ചിരുന്നതായും സുഹൃത്തുക്കൾ പറയുന്നു. പിന്നീട് റൂമിൽ നിന്ന് പുറത്ത് പോയ സുഹൃത്തുക്കൾ അൽപ സമയത്തിന് ശേഷം തിരിച്ചെത്തിയപ്പോൾ മുസ്തഫയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സഹോദരൻ ലത്തീഫും ഇദ്ദേഹത്തോടൊപ്പമാണ് ജോലിയും താമസവും.

ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. തലേ ദിവസം  നേരിയ നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നുവെങ്കിലും ഗ്യാസ് മൂലമാണെന്ന നിഗമനത്തിൽ കഴിച്ച് കൂട്ടി. ആവശ്യമായി തോന്നുകയാണെങ്കിൽ രാവിലെ ആശുപത്രിയിൽ പോകാമെന്നുമായിരുന്നു മുസ്തഫ റൂമിലുള്ളവരോട് പറഞ്ഞിരുന്നത്.

മകളുടെ വിവാഹത്തിന് ശേഷം ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം അവധി  കഴിഞ്ഞ് ജിദ്ദയിൽ തിരിച്ചെത്തിയത്. അടുത്ത വെള്ളിയാഴ്ച മുതൽ ജോലിയിൽ പ്രവേശിക്കാനുള്ള തീരുമാനത്തിലായിരുന്നു. ഒരു കുടിവെള്ള വിതരണ കമ്പനിയിൽ സഹോദരനോടൊപ്പം ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.

മരണവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം സുലൈമാനിയ്യ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം സൌദിയിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി ജിദ്ദ കെഎംസിസി വെൽഫയർ വിഭാഗം അറിയിച്ചു.

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!