പുതുവർഷപുലരിയിൽ പുതുവസ്ത്രമണിഞ്ഞ് വിശുദ്ധ കഅബ – വീഡിയോ

പുതുവർഷ പുലരിയിൽ മക്കയിലെ വിശുദ്ധ കഅബ പുതു വസ്ത്രമണിഞ്ഞു. ലോകത്തിലെ ഏറ്റവും വില കൂടിയ വസ്ത്രമാണ് കഅബ അണിഞ്ഞത്. 25 ദശലക്ഷം റിയാലോളം കഅബയുടെ കിസ് വക്ക് വില വരും. എല്ലാ വർഷവും നടത്തി വരാറുള്ള ചടങ്ങിൻ്റെ ഭാഗമായാണ് ഈ വർഷവും കഅബയുടെ കിസ് വ അഥവാ മൂടുപടം മാറ്റിയത്. മുൻ വർഷങ്ങളിൽ ഹാജിമാർ അറഫയിൽ സമ്മേളിക്കുന്ന ദുൽഹജ്ജ് 9നായിരുന്നു ഈ ചടങ്ങ്. എന്നാൽ കഴിഞ്ഞ വർഷം മുതൽ ഇത് ഹിജ്റ വർഷത്തിലെ ആദ്യ ദിനമായ മുഹറം 1 ലേക്ക് മാറ്റുകയായിരുന്നു.

 

 

ചടങ്ങിന് ഇരുഹറം കാര്യാലയം മേധാവി ഷെയ്ഖ്. ഡോ അബ്ദുൽ റഹ്മാൻ അൽ സുദൈസ് നേതൃത്വം നൽകി. ഇന്നലെ മഗ്രിബ് നമസ്കാരാനന്തരം മുതൽ കിസ് വ മാറ്റൽ ചടങ്ങിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. കഅബയുടെ പഴയ മുടൂപടം അഴിച്ച് മാറ്റുന്നതിനുള്ള പ്രാരംഭ നടപടികൾ നടക്കുമ്പോൾ തന്നെ കിസ് വ നിർമ്മാണ ഫാക്ടറിയിൽ നിന്ന് പുതുവസ്ത്രം ഹറമിലേക്ക് കൊണ്ട് വരുന്നതിനും ശ്രമം ആരംഭിച്ചു.

ആദ്യം പഴയ മൂടുപടം അഴിച്ച് മാറ്റിയ ശേഷമാണ് പുതിയ കിസ് വ അണിയിക്കാൻ തുടങ്ങിയത്. നാല് ചുമരുകളിലും പ്രത്യേകം തയ്യാറാക്കിയ പുതിയ വസ്ത്രം മുകളിൽ നിന്ന് താഴേക്ക് തൂക്കിയിട്ടു. ശേഷം വാതിലിന് മുകളിലെ ഭാഗവും സ്ഥാപിച്ചു. അതിന് ശേഷം ഇവയെ പരസ്പരം തുന്നിച്ചേർത്തു. മുകളിൽ നിന്ന് താഴേക്ക് തുന്നി ചേർത്താണ് കോണുകൾ ഉറപ്പിച്ചത്.

850 കിലോ ഗ്രാം അസംസ്കൃത പട്ട്, 120 കിലോ സ്വർണ നൂലുകൾ, 100 കിലോ വെള്ളി നൂലുകൾ എന്നിവയാണ് കഅബയുടെ വസ്ത്രത്തിന് ഉപയോഗിച്ചത്. 200 ഓളം വിദഗ്ധരായ തൊഴിലാളികൾ പത്ത് മാസത്തോളം സമയമെടുത്താണ് കഅബയുടെ മൂടുപടം തയ്യാറാക്കുന്നത്.

ഇന്ന് മുതൽ വിദശ രാജ്യങ്ങളിൽ നിന്നെത്തുന്ന ഉംറ തീർഥാടകരെ കാത്ത് പുതുവസ്ത്രമണിഞ്ഞ് കാത്തിരിക്കുകയാണ് വിശുദ്ധ കഅബ ശരീഫ്.

കൂടുതൽ വീഡിയോകൾ കാണാം…

 

 

പുതിയ കിസ് വ കഅബക്കരികിലേക്ക് കൊണ്ടു വരുന്നു.

 

 

 

പുതിയ കിസ് വ അണിയിക്കുന്നു…

 

 

 

 

 

 

 

ോ്ി

 

ോ്േി

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!