ഡ്രൈവർ നടുറോഡിൽ കാർ നിറുത്തി; പതിനാല് വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം – വീഡിയോ
ഒരു കാറിലെ ഡ്രൈവറുടെ അശ്രദ്ധ പതിനാല് കാറുകൾ കൂട്ടിയിടിക്കാൻ കാരണമായി. ജോർദാൻ തലസ്ഥാനമായ അമ്മാനിലാണ് സംഭവം. ഒരു കാർ ഡ്രൈവർ വാഹനത്തിന്റെ തകരാർ പരിശോധിക്കാനായി റോഡിന് നടുവിൽ വാഹനം നിറുത്തി കാറിൽ നിന്ന് ഇറങ്ങുമ്പോഴാണ് വൻ അപകടമുണ്ടായത്. ഇത് എങ്ങിനെയാണ് സംഭവിച്ചത് എന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വന്ന വീഡിയോ.
അമ്മാന്റെ പടിഞ്ഞാറ് ഖൽദ മേഖലയിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. കാറിൻ്റെ ഡോർ തുറന്ന് വെച്ചിരുന്നതിനാൽ പിറകെ വന്ന കാർ അതിൽ ഇടിച്ചതോടെയാണ് അപകടം ആരംഭിക്കുന്നത്. ആദ്യം വന്ന കാർ നിറുത്തിയിട്ട കാറിൽ ഇടിച്ചതോടെ തൊട്ട് പിറകിൽ വന്ന മറ്റൊരു കാറും അതിന് പിറകിലിടിച്ചു. പിന്നീട് നിയന്ത്രണം വിട്ട് രണ്ട് കാറുകളും അവിടെയുണാടായിരുന്ന മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആകെ പതിനാല് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരുടെ എണ്ണവും അവരുടെ ആരോഗ്യനിലയും സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ല.
റോഡിന്റെ രണ്ടാമത്തെയോ, മൂന്നാമത്തെയോ നിരയിലോ, റോഡിൻ്റെ മധ്യഭാഗത്തോ കാർ നിർത്തുന്നത് മൂലമാണ് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നത്. അമിത വേഗതയും റോഡിൽ സുരക്ഷിതമായ അകലം പാലിക്കാത്തതും ഇത്തരം അപകടങ്ങൾക്ക് കാരണമാകാറുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ അപകടം.
വീഡിയോ കാണുക..
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു, ഉംലജ്, റാബഗ് എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്…
എല്ലാ വെള്ളിയാഴ്ചകളിലും ത്വായിഫിലേക്ക് ചരിത്ര പഠന യാത്ര ..
ബന്ധപ്പെടുക: 053 9258 402
WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402