മക്കയിലെത്തിയ മലയാളി ഹാജിയെ കാണാനില്ല; കണ്ടെത്താൻ സഹായം തേടി സാമൂഹിക പ്രവർത്തകർ
മക്കയിൽ ഹജ്ജ് കർമ്മത്തിനെത്തിയ മലയാളി ഹാജിയെ കഴിഞ്ഞ 14 ദിവസമായി കാണാനില്ലെന്ന് മക്കയിലെ സാമൂഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു. മലപ്പുറം വളാഞ്ചേരി പെങ്ങകണ്ണൂർ സ്വദേശി ചക്കുങ്ങൾ മൊയ്തീൻ (72) എന്ന ഹാജിയെയാണ് കാണാതായത്.
സ്വകാര്യ ഹജ്ജ് ഗൂപ്പ് വഴി കേരളത്തിൽ നിന്നുള്ള അവസാന ഹജ്ജ് വിമാനത്തിൽ ഭാര്യയോടൊപ്പം ഹജ്ജിനെത്തിയതായിരുന്നു ഇദ്ദേഹം. ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം താമസ സ്ഥലത്ത് വിശ്രമിക്കുന്നതിനിടെ റൂമിൽ നിന്ന് ഇറങ്ങിപോകുകയായിരുന്നുവെന്ന് മുജീബ് പൂക്കോട്ടൂർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.
താമസ സ്ഥലത്ത് നിന്ന് പുറപ്പെടുമ്പോൾ രേഖകളൊന്നും ഇദ്ദേഹം കൈവശം സൂക്ഷിച്ചിരുന്നില്ല. എല്ലാ രേഖകളും താമസ സ്ഥലത്ത് തന്നെ വെച്ച് പോകുകയായിരുന്നു. കാണാതായി രണ്ട് ദിവസത്തിന് ശേഷം മക്കയിലെ നുസ്ഹ ഭാഗത്ത് വെച്ച് ഇദ്ദേഹത്തെ ഒരു മലയാളി കണ്ടതായി വിവരം ലഭിച്ചിരുന്നു. തനിക്ക് ഹറമിലേക്ക് പോകണമെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഹാജി മലയാളിയെ സമീപിക്കുകയായിരുന്നു എന്നാണ് ഇദ്ദേഹത്തെ കണ്ടയാൾ പറയുന്നത്. മാത്രവുല്ല രണ്ട് ദിവസമായി റൂമിൽ നിന്ന് പോന്നിട്ടെന്നും, ഉടനെ റൂമിലേക്ക് മടങ്ങി ചെല്ലണമെന്നും ഇദ്ദേഹം അറിയിച്ചതായും മലയാളി പറഞ്ഞു.
എന്നാൽ ഇദ്ദേഹത്തിൻ്റെ സംസാരത്തിൽ സംശയം തോന്നിയ മലയാളി ഇദ്ദേഹത്തോട് റൂമിലെത്താൻ സഹായിക്കാമെന്നും, കടയിലെ തിരക്ക് ഒഴിയുന്നത് വരെ അൽപ സമയം വിശ്രമിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കടയിൽ ജോലി ചെയ്യുകയായിരുന്ന മലയാളി അൽപസമയത്തിന് ശേഷം ഇദ്ദേഹത്തെ അന്വേഷിച്ചെങ്കിലും വീണ്ടു കാതാവുകയായിരുന്നു. കടയിലെ തിരക്കിനിടയിൽ ഇദ്ദേഹം വീണ്ടും പോയത് കണ്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്നേക്ക് (19-ജൂലൈ-2023) ന് ഇദ്ദേഹത്തെ കാണാതായിട്ട് 14 ദിവസം പിന്നിട്ടു. കൂടെയുണ്ടായിരുന്ന ഭാര്യയും മറ്റ് ഗ്രൂപ്പംഗങ്ങളും മദീന സന്ദർശനത്തിനായി പുറപ്പെട്ടിട്ടുണ്ട്. ഇവർക്ക് നാട്ടിലേക്ക് മടങ്ങി പോകുവാനുള്ള സമയം വളരെ അടുത്തെത്തി. മക്കയിലെ വിവിധ ആശുപത്രികൾ, വിവിധ മിസ്സിംങ് സെൻ്ററുകൾ, പൊലീസ് സ്റ്റേഷനുകൾ, ത്വായിഫിലെ മാനസികാരോഗ്യ ആശുപത്രികൾ തുടങ്ങി കണ്ടെത്താൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷണങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
മുൻ പ്രവാസിയായിരുന്ന ഇദ്ദേഹം സൌദിയുടെ പലഭാഗങ്ങളിൽ മുൻകാലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. അതിനാൽ സൌദിയുടെ ഏത് ഭാഗത്തേക്കും സഞ്ചരിക്കാനുള്ള സാധ്യത ഏറെയാണ്. താമസ സ്ഥലത്ത് വെച്ച് ഒരിക്കൽ മാനസികാസ്വാസ്ഥത പ്രകടിപ്പിച്ചിരുന്നതായി പറയപ്പെടുന്നു. അതിനാൽ മക്കയിലെ ഹറമിനടുത്ത് നിന്ന് സൗദിഅറേബ്യയുടെ ഏതെങ്കിലും ഭാഗങ്ങളിലേക്ക് വാഹനം കയറി പോകുവാനുള്ള സാധ്യതയും ഏറെയാണ്. ജിദ്ദ, ദമ്മാം, റിയാദ് തുടങ്ങിയ ഭാഗങ്ങളിലുള്ളവർ അവിടങ്ങളിൽ ഇയാളെ അന്വേഷിക്കണമെന്നും കണ്ടെത്താൻ സഹായിക്കണമെന്നും മുജീബ് പൂക്കോട്ടൂർ ആവശ്യപ്പെട്ടു.
ചിത്രത്തിൽ 1-മക്കത്ത് വന്നപ്പോൾ ഇഹ്റാമിൽ എടുത്തത്, 2- കാണാതായ ശേഷം അവസാനമായി മക്ക നുസ്ഹയിൽ വെച്ച് മലയാളിയെ കണ്ടുമുട്ടിയപ്പോൾ ഉളള വേഷം.
ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0502336683, 055 506 9786 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് മൂജീബ് പൂക്കൂട്ടൂർ അറിയിച്ചു.
വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക