സൗദിയിൽ കുടുംബങ്ങൾ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് തീ പിടിച്ചു; 5 പേർ മരിച്ചു, 8 പേർക്ക് പരിക്കേറ്റു

സൌദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീ പിടിച്ച് അഞ്ച്  പേർ മരിച്ചു. അപകടത്തിൽ 8 പേർക്ക്  പരിക്കേൽക്കുകയും ചെയ്തായി കിഴക്കൻ മേഖലാ ഗവർണറേറ്റ് അറിയിച്ചു.

കിഴക്കൻ പ്രവിശ്യയിലെ അൽ ബത്താഹ് – ഹരാദ റൂട്ടിലാണ് ദാരുണമായ അപകടം. കൂട്ടിയിടിച്ച വാഹനങ്ങിൽ ഒന്ന് സ്വദേശി പൌരൻ്റേയും മറ്റൊന്ന് എമിറാത്തി പൌരൻ്റേതുമാണ്. ഏഴ് പേരടങ്ങുന്ന കുടുംബമായിരുന്നു ഒരു വാഹനത്തിൽ സഞ്ചരിച്ചിരുന്നത്. അപകടത്തിൽപ്പെട്ട രണ്ടാമത്തെ വാഹനത്തിൽ  12 പേരുമുണ്ടായിരുന്നുവെന്നാണ് വിവരം.

അഞ്ച് പേർ അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂട്ടിയിടിച്ച വാഹനത്തിൽ ഒരെണ്ണം തീ പിടിച്ച് നശിച്ചതായും അധികൃതർ അറിയിച്ചു.

കിഴക്കൻ മേഖല അമീർ സൗദ് ബിൻ നായിഫ്, പരിക്കേറ്റവരുടെ അവസ്ഥ നിരീക്ഷിക്കാനും അവർക്ക് എല്ലാവിധ ആരോഗ്യ സംരക്ഷണവും നൽകാനും അപകടത്തിൽ മരിച്ചവരെ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കാനും നിർദ്ദേശിച്ചു

അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടൻ തന്നെ റോഡ് സുരക്ഷാ പട്രോളിംഗ്, സിവിൽ ഡിഫൻസ് ടീമുകൾ, റെഡ് ക്രസന്റ്  വിഭാഗം എന്നിവർ സംഭവസ്ഥലത്തെത്തി രക്ഷാ പ്രർത്തനത്തിന് നേതൃത്വം നൽകി. അപകടത്തിൽ ഇന്ത്യക്കാരോ മറ്റ് വിദേശികളോ ഉൾപ്പെട്ടതായി വിവരം ലഭിച്ചിട്ടില്ല.  അതേ സമയം അപകടം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!