വിശാല പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ യെന്ന് പേര്; ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ആഹ്വാനം

വിശാല പ്രതിപക്ഷ സഖ്യത്തിന് പേരിട്ടു. ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് (INDIA) എന്നാണ് പേരിട്ടത്. 26 പാര്‍ട്ടികളാണ് ഈ സഖ്യത്തിലുള്ളത്. ബംഗളൂരുവില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി സഖ്യത്തിന്‍റെ അധ്യക്ഷയായേക്കും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കൺവീനർ ആകാനും സാധ്യത. പൊതുമിനിമം പരിപാടി തയ്യാറാക്കാൻ ഉപസമിതി രൂപീകരിച്ചു.

സഖ്യത്തിന്‍റെ പേര് യോഗത്തില്‍ ചര്‍ച്ച ചെയ്താണ് തീരുമാനിച്ചത്. രാഹുല്‍ ഗാന്ധിയാണ് ‘ഇന്ത്യ’ എന്ന പേര് നിര്‍ദേശിച്ചതെന്നാണ് റിപ്പോര്‍ട്ട്. സഖ്യം (Alliance) എന്നല്ല മുന്നണി (Front) എന്നാണ് വേണ്ടതെന്ന് ഇടതു പാര്‍ട്ടികള്‍ നിര്‍ദേശിച്ചു. എന്നാല്‍ പ്രതിപക്ഷ സഖ്യത്തിന്‍റെ പേരിന്‍റെ കൂടെ എന്‍.ഡി.എ എന്നു വേണ്ടെന്ന് ചില നേതാക്കള്‍ വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ യോഗത്തില്‍ ആഹ്വാനമുണ്ടായി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, മമത ബാനർജി, ശരത് പവാർ, അരവിന്ദ് കെജ്‍രിവാൾ, നിധീഷ് കുമാര്‍, ലാലുപ്രസാദ് യാദവ്, സീതാറാം യെച്ചൂരി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തിൽ പങ്കെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ഒന്നിച്ചണിനിരക്കുക എന്നതാണ് ലക്ഷ്യം.

വിശാല പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ (ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേരു നിര്‍ദേശിച്ചത് രാഹുല്‍ ഗാന്ധിയാണെന്ന് എന്‍.സി.പി നേതാവ് ജിതേന്ദ്ര അഹ്‍വാദ്. രാഹുലിന്‍റെ സർഗാത്മകത വളരെയധികം പ്രശംസിക്കപ്പെട്ടു. എല്ലാ പാർട്ടികളും ആ പേര് അംഗീകരിച്ചു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ എന്ന പേരിൽ മത്സരിക്കാൻ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചെന്നും ജിതേന്ദ്ര അഹ്‍വാദ് ട്വീറ്റ് ചെയ്തു.

‘നമുക്ക് ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കാം. നമുക്ക് ഇന്ത്യൻ ജനാധിപത്യത്തെ രക്ഷിക്കാം’ എന്നും ജിതേന്ദ്ര അഹ്‍വാദ് ട്വീറ്റില്‍ വ്യക്തമാക്കി.

അഞ്ച് മുഖ്യമന്ത്രിമാരടക്കം പ്രധാന നേതാക്കളെല്ലാം ഇന്നലെത്തന്നെ എത്തിയിരുന്നു. പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് കോൺഗ്രസ് അത്താഴ വിരുന്ന് നൽകി. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലാണ് അത്താഴ വിരുന്ന് നല്‍കിയത്.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!