സൗദിയിലെത്തുന്ന ഉംറ തീർഥാടകർക്കുള്ള സേനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇത്തവണ നിരവധി ക്രമീകരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രാധനപ്പെട്ടത് ഉംറ സർവീസ് കമ്പനികളുടെ നിലവാരം ഉയർത്താനായി സ്വീകരിച്ച നടപടികളാണ്. ഉംറക്കെത്തുന്ന തീർഥാടകർക്ക് വിവിധ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളുടെ (സർവിസ് കമ്പനികൾ) പ്രവർത്തന നിലവാരം മൂന്നുമാസത്തിലൊരിക്കൽ വിലയിരുത്തുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഓരോ സ്ഥാപനത്തിെൻറയും ഗ്രേഡ് അനുസരിച്ചായിരിക്കും ത്രൈമാസാടിസ്ഥാനത്തിലുള്ള വിലയിരുത്തൽ. കമ്പനി നൽകുന്ന സേവനങ്ങളിൽ തീർഥാടകരുടെ സംതൃപ്തി 90 ശതമാനത്തിൽ കുറയാൻ പാടില്ല. കുറഞ്ഞാൽ അത് ത്രൈമാസ റിപ്പോർട്ടിൽ പ്രതിഫലിക്കും.