സൗദി രാജാവിനും കിരിടാവകാശിക്കും ഉർദുഗാൻ്റെ വക തുർക്കിയുടെ ഇല്ക്ട്രിക് കാർ സമ്മാനം; ഹോട്ടലിലേക്ക് സ്വയം കാറോടിച്ച് കിരീടാവകാശി – വീഡിയോ

തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാൻ്റെ സൌദി സന്ദർശനം തുടരുന്നു. ഇന്നലെ (തിങ്കളാഴ്ച) യാമ് സൗദി സന്ദര്‍ശനത്തിനായി ഉർദുഗാൻ എത്തിയത്. സന്ദർശനത്തിനത്തിയ ഉർദുഗാൻ സൌദി ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും സമ്മാനമായി കൊണ്ടുവന്നത് രണ്ട് തുര്‍ക്കി നിര്‍മിത ഇലക്ട്രിക് കാറുകള്‍.

തുര്‍ക്കിയിലെ ടഗ് കമ്പനിയുടെ പാമുക്കലെ വെളള നിറത്തിലുള്ള കാറുകളാണ് സമ്മാനിച്ചത്. ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ എത്തിച്ച ശേഷം മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഉര്‍ദുഗാനും സമ്മാനമായി ലഭിച്ച ഒരു കാറിൽ അദ്ദേഹത്തിന്റെ താമസത്തിന് തയ്യാറാക്കിയ ഹോട്ടലിലേക്ക് പോയി. മുഹമ്മദ് ബിന്‍ ബിന്‍ സല്‍മാന്‍ ആയിരുന്നു കാറോടിച്ചത്.
പടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഡെനിസ്‌ലിയിലെ വിനോദസഞ്ചാര മേഖലയായ പാമുക്കലെയില്‍ പരുത്തിയോട് സാമ്യമുള്ള വെളുത്ത ചുണ്ണാമ്പുകല്ലുകളുടെ നിറമാണ് ഈ രണ്ടുകാറുകള്‍ക്കുമുള്ളത്. അത് കൊണ്ടാണ് കാറിന്റെ വെള്ള നിറത്തിന് ‘പാമുക്കലെ’ എന്ന് പേരിട്ടിരിക്കുന്നത്.

 

 

 

ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ഉര്‍ദുഗാനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഇന്നലെ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനെ കുറിച്ചും, പരസ്പര സഹകരണത്തിനുള്ള സാധ്യതകളും, വിവിധ മേഖലകളില്‍ വികസനത്തിനുള്ള അവസരങ്ങള്‍ എന്നിവക്ക് പുറമെ പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളും ഇരുവരം ചർച്ച ചെയ്തു. നേരിട്ടുള്ള നിക്ഷേപം, പ്രതിരോധ വ്യവസായം, ഊര്‍ജം, പ്രതിരോധം, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി ഉഭയകക്ഷി കരാറുകളില്‍ ഇരുവരും ഒപ്പുവെച്ചു. സൌദിക്ക് പുറമെ ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളും ഉര്‍ദുഗാന്‍ സന്ദര്‍ശിക്കുന്നുണ്ട്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!