നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ വിമാനത്താവളത്തിലെത്തിയ രണ്ട് ഹജ്ജ് തീർഥാടകർക്ക് ഹൃദയാഘാതം; അടിയന്തിര ശസ്ത്രക്രിയ നടത്തി
ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ വിമാനത്താവളത്തിലെത്തിയ രണ്ട് തീർഥാടകർക്ക് ഹൃദയാഘാതം. വിമാനം കയറാൻ മിനുട്ടുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇരുവർക്കം ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ വിമാനത്താവളത്തിലെ ഹെൽത്ത് കൺട്രോൾ സെന്ററിലെ മെഡിക്കൽ സംഘം ഇടപെടുകയും ആവശ്യമായ ചികിത്സാ നടപടികൾ സ്വീരിക്കുകയും ചെയ്തതിനാൽ ഇരുവർക്കും ജീവൻ തിരിച്ച് കിട്ടി. ജോർദാൻ സ്വദേശിയായ ഒരു വനിതാ തീർഥാടകക്കും ബംഗ്ലാദേശ് പൌരനായ ഒരു പുരുഷ തീർഥാടകനുമാണ് വിമാനത്താവളത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായത്.
ജോർദാനിക്ക് വനിത തീർഥാടക്ക് ശക്തമായ ഹൃദയാഘാതമാണ് വിമാനത്താവളത്തിൽ വെച്ചുണ്ടായതെന്ന് ജിദ്ദ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഉടൻ തന്നെ അവർക്ക് ആവശ്യമായ പ്രഥമ ശുശ്രൂഷ നൽകുകയും തുടർ ചികിത്സക്കായി കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്‌സിലേക്ക് മാറ്റുകയും ചെയ്തു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുന്നതിനിടെ ആരോഗ്യസ്ഥതി മോശമായി. ഉടൻ തന്നെ അടിയന്തിര ശസ്ത്രക്രിയ നടത്തിയതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചു.
ഇവർ ഇപ്പോൾ പൂർണ ആരോഗ്യവതിയാണെന്നും വൈകാതെ നാട്ടിലേക്ക് പോകാമെന്നും മെഡിക്കൽ സംഘം അറിയിച്ചു. തീർഥാടക രാജ്യം വിടുന്നത് വരെ ആവശ്യമായതെല്ലാെ ചെയ്ത് കൊടുക്കുമെന്നും അധികൃതർ അറിയിച്ചു.
നാട്ടിലേക്ക് പുറപ്പെടാനായി ജിദ്ദ വിമാനത്താവളത്തിലെത്തിയ ബംഗ്ലദേശി ഹാജിക്കും ഹൃദയാഘാതമുണ്ടായി. മെഡിക്കൽ സംഘം ഉടൻ തന്നെ ആവശ്യമായ ചികിത്സ നൽകി. പരിശോധനയിൽ ഹൃദയത്തിൻ്റെ വലത് ധമനിയിൽ പൂർണ്ണമായ തടസം ഉള്ളതായി കണ്ടെത്തി. സാഹചര്യത്തിൻ്റെ ഗൌരവം കണക്കിലെടുത്ത് ഉടൻ ശസ്ത്രക്രിയ നടത്തി കൊണ്ട് ഇയാളുടെ ജീവൻ രക്ഷിക്കാനായതായി മെഡിക്കൽ സംഘം വ്യക്തമാക്കി.
ശസ്ത്രക്രിയ നടത്തിയ രണ്ട് തീർഥാടകരും സുരക്ഷിതാമായി നാട്ടിലേക്ക് പോകുന്നത് വരെ മെഡിക്കൽ സംഘത്തിൻ്റെ പരിചരണം തുടരുമെന്നും മെഡിക്കൽ ടീം അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273