‘വായിൽ തുണി തിരുകി, ഇരുമ്പുകമ്പിയുപയോഗിച്ച് അടിച്ച് കൊന്നു’; വീട്ടമ്മയെ കൊല്ലപ്പെട്ടത് അതി ക്രൂരമായി, ഭര്‍തൃസഹോദരൻ്റെ ഭാര്യയും പ്രതി

വര്‍ക്കല അയിരൂരില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍തൃസഹോദരന്റെ ഭാര്യയെയും പ്രതിചേര്‍ത്തു. കേസിലെ മുഖ്യപ്രതിയായ അഹദിന്റെ ഭാര്യ റഹീനയെയാണ് വിശദമായ ചോദ്യംചെയ്യലിന്റെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ കേസില്‍ പ്രതിചേര്‍ത്തത്. തിങ്കളാഴ്ച വൈകിട്ടോടെ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. (ചിത്രത്തിൽ കൊല്ലപ്പെട്ട ലീനാമണി, കേസിലെ പ്രതികളായ അഹദ്, ഷാജി)

അയിരൂര്‍ കളത്തറ എം.എസ്.വില്ലയില്‍ പരേതനായ സിയാദിന്റെ ഭാര്യ ലീനാമണി (56) യെയാണ് ഭര്‍തൃസഹോദരങ്ങള്‍ കഴിഞ്ഞദിവസം അതിദാരുണമായി കൊലപ്പെടുത്തിയത്. ഇവര്‍ക്ക് കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനില്‍ക്കുേമ്പാഴാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ടത്.

സിയാദിന്റെ സഹോദരങ്ങളായ അഹദ്, ഷാജി, മുഹ്‌സിന്‍ എന്നിവരും അഹദിന്റെ ഭാര്യ റഹീനയും ചേര്‍ന്നാണ് ലീനയെ ക്രൂരമായി മര്‍ദിച്ച് കൊന്നതെന്നാണ് കണ്ടെത്തല്‍. അതേസമയം, സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട അഹദ്, ഷാജി, മുഹസിന്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്കായി വര്‍ക്കല കേന്ദ്രീകരിച്ച് വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ട്. ഇവരുടെ ബന്ധുവീടുകളിലും പോലീസ് പരിശോധന നടത്തി.

ഞായറാഴ്ച രാവിലെ 10 മണിയോടെ ലീനാമണിയുടെ വീട്ടിലായിരുന്നു അക്രമം. ഇവരുടെ ഭര്‍ത്താവ് സിയാദ് ഒന്നരവര്‍ഷം മുമ്പാണ് മരിച്ചത്. ഭര്‍ത്താവിന്റെ വസ്തുവകകള്‍ കൈക്കലാക്കാന്‍ സഹോദരങ്ങള്‍ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.

ഭര്‍ത്താവിന്റെ സഹോദരനായ അഹദും കുടുംബവും 40 ദിവസം മുന്‍പ് ബലമായി ഇവരുടെ വീട്ടില്‍ താമസമാക്കി. ഇതേക്കുറിച്ച് അയിരൂര്‍ പോലീസ് സ്റ്റേഷനിലും കോടതിയിലും പരാതി നല്‍കിയിരുന്നു. ബന്ധുക്കളില്‍നിന്നു സ്ഥിരമായി ഉപദ്രവമുണ്ടായതോടെ ലീനാമണി കോടതിയെ സമീപിച്ച് സംരക്ഷണ ഉത്തരവ് നേടി. ശനിയാഴ്ച സംരക്ഷണ ഉത്തരവുമായി പോലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നു. ഇതാണ് പ്രതികളെ പ്രകോപിപ്പിച്ചതെന്നു സംശയിക്കുന്നു.

 

 

കൊല്ലപ്പെട്ട ലീനാമണി, സരസമ്മ

 

ഞായറാഴ്ച രാവിലെ ലീനാമണി ഒരു വിവാഹച്ചടങ്ങിനു പോകാനൊരുങ്ങുമ്പോള്‍ അഹദും ഷാജിയും മുഹ്സിനും വീട്ടിലെത്തി ഇവരുമായി വാക്തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്നായിരുന്നു അക്രമം.

കതകിനു പട്ടയായി ഉപയോഗിക്കുന്ന ഇരുമ്പുകമ്പിയുപയോഗിച്ച് ഇവരുടെ ശരീരമാസകലം മര്‍ദിച്ചെന്ന് ലീനാമണിക്കൊപ്പം താമസിക്കുന്ന സരസമ്മ എന്ന സ്ത്രീ പോലീസിനു മൊഴിനല്‍കി. ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ വാതിലുകളും ജനാലകളും അടച്ചുപൂട്ടിയായിരുന്നു മര്‍ദനം. ബഹളംെവച്ചപ്പോള്‍ വായില്‍ തുണി തിരുകിയതായും ഇവര്‍ പറഞ്ഞു. സരസമ്മയ്ക്കും മര്‍ദനമേറ്റു.

സംഭവമറിഞ്ഞ് നാട്ടുകാര്‍ ആംബുലന്‍സ് വിളിച്ചുവരുത്തിയാണ് ഇരുവരെയും വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇതിനിടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഉച്ചയോടെ ലീനാമണിയുടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

അതിനിടെ, കോടതിയുടെ സുരക്ഷാ ഉത്തരവ് നിലവിലുണ്ടായിട്ടും വീട്ടമ്മ കൊല്ലപ്പെട്ടത് പോലീസിന്റെ വീഴ്ചയാണെന്ന് ലീനാമണിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ജീവനു ഭീഷണിയുള്ളതിനാല്‍ വീട്ടിലെ മറ്റു താമസക്കാരെ ഒഴിവാക്കണമെന്ന ലീനാമണിയുടെ ആവശ്യം പോലീസ് അവഗണിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അവര്‍ ആരോപിക്കുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!