പ്രവാചകൻ്റെ ഹിജ്‌റയുടെ നേരനുഭവം കാണാം; എക്‌സിബിഷൻ അടുത്ത ആഴ്ച ആരംഭിക്കും

പ്രവാചക ഹിജ്‌റയുടെ (മക്കയിൽ നിന്നുള്ള മദീനയിലേയ്ക്കുള്ള പലായനം) നേരനുഭവം സന്ദർശകർക്ക് സമ്മാനിക്കുന്ന എക്‌സിബിഷന് അടുത്ത വാരാന്ത്യത്തിൽ റിയാദിൽ തുടക്കമാകും.

സൗദി നാഷനൽ മ്യൂസിയവും ദഹ്‌റാനിലെ കിങ്‌ അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചറും (ഇഥ്‌റാ) പ്രാദേശിക, രാജ്യാന്തര സാംസ്‌കാരിക സ്ഥാപനങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഫലമാണ് പ്രദര്‍ശനം. പ്രവാചക ചരിത്രത്തിലേക്ക് എക്‌സിബിഷൻ വെളിച്ചം വീശുന്നു.

എ.ഡി 622 ൽ മക്കയിൽ നിന്ന് മദീനയിലേയ്ക്കുള്ള പ്രവാചകന്റെ പലായനത്തോടെ ആരംഭിച്ച ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു സമുദായത്തിന്റെ പിറവിയുമായി ബന്ധപ്പെട്ട സൃഷ്ടിപരമായ സാംസ്‌കാരിക അനുഭവം നൽകാൻ എക്‌സിബിഷൻ ശ്രമിക്കുന്നു.

റിയാദിൽ തുടർച്ചയായി ആറു മാസം എക്‌സിബിഷനുണ്ടാകും. ശേഷം എക്‌സിബിഷൻ മദീനയിലേയ്ക്ക് മാറ്റും. പിന്നീട് ലോക രാജ്യങ്ങളിലും പ്രദർശനം സംഘടിപ്പിക്കും.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!