ജോലി കഴിഞ്ഞ് സൈക്കിളിൽ താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ മലയാളി വാഹനമിടിച്ച് മരിച്ചു

സൌദിയിലെ ജിദ്ദയിൽ മലപ്പുറം സ്വദേശി വാഹനപകടത്തിൽ മരിച്ചു. കാളികാവ് അഞ്ചിച്ചവടി മൂച്ചിക്കൽ സ്വദേശി വെളളിലക്കുന്നൻ മുഹമ്മദ് എന്ന കുട്ട്യാപ്പുവാണ് മരിച്ചത്. 57 വയസായിരുന്നു. ജിദ്ദയിലെ ഹറാസാത്ത് റോഡിൽ വെച്ചായിരുന്നു അപകടം.

ബൂഫിയയിൽ ജോലി ചെയ്ത് വരികയായിരുന്നു മുഹമ്മദ്. ശനിയാഴ്ച രാത്രി ഒരു മണിക്ക് കടയടച്ച് സൈക്കിളിൽ താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ കാർ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം ജിദ്ദ ജാമിഅ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ മറവ് ചെയ്യുമെന്ന് ജിദ്ദ കെഎംസിസി വെൽഫയർ വിംങ് അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

Share
error: Content is protected !!