സൗദിയിൽ മലയാളി ഉംറ സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ഒരു കുടുംബത്തിലെ എട്ട് പേർക്ക് പരിക്ക്

സൌദിയിൽ മലയാളി ഉംറ തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരു കുടുംബത്തിലെ എട്ട് പേർക്ക് പരിക്കേറ്റു. മക്കയിൽ നിന്ന് ഉംറ കഴിഞ്ഞ മടങ്ങിയ മലയാളി കുടുംബം സഞ്ചരിച്ച കാർ റിയാദിലെ അൽ ഖൈർ റോഡിലാണ് അപകടത്തിൽപ്പെട്ടത്. റിയാദിൽ നിന്ന് ബനൂ തമീമിലേക്കുള്ള യാത്രക്കിടെ ഇന്നലെ (ശനിയാഴ്ച) വൈകുന്നേൈരമാണ് അപകടം. അപകടത്തിൽ നാല് കുട്ടികളുൾപ്പെടെ 8 പേർക്ക് പരിക്കേറ്റു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളാണ് അപകടത്തിൽ പെട്ടത്.

റിയാദിൽ വെച്ച് ബസിൽ നിന്ന് ഇറങ്ങിയ കുടുംബം ബനൂ തമീമിലേക്ക് പോകാനായി മറ്റൊരു കാറിൽ കയറിയിരുന്നു. ഹോത്ത ബനു തമീമിലേക്കുള്ള യാത്രക്കിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ മറിയികുയായിരുന്നു.   അപകടവിവരം അറിഞ്ഞപ്പോൾ തന്നെ സാമൂഹിക പ്രവർത്തകർ സഹായത്തിനെത്തി.

ഒരു കുടുംബത്തിലെ 8 പേർ സഞ്ചരിച്ച വാഹനമാണ്‌ അൽ ഖൈർ റോഡിൽ വെച്ച് അപകടത്തിൽപ്പെട്ടത്.  വാഹനത്തിൽ നാല് മുതിർന്നവരും നാല് കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇവരിൽ ഒരാളെ റിയാദ് ശുമൈസി ആശുപത്രിയിലും 5 പേരെ അൽ ഈമാൻ ആശുപത്രിയിലും മറ്റു രണ്ട് പേരെ അസീസിയ അലി ഇബ്ൻ അലി ആശുപ്ത്രിയിലും പ്രവേശിപ്പിച്ചതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!