മക്കയിൽ ഇന്ന് രണ്ട് ഇന്ത്യൻ ഹജ്ജ് തീർഥാടകർ മരിച്ചു

മക്കയിൽ ഇന്ന് രണ്ട് ഹജ്ജ് തീർഥാടകർ മരിച്ചു. കണ്ണൂർ ചക്കരക്കല്ല് സ്വദേശി അബ്ദുൽ ഖാദർ അബ്ദുറഹ്മാൻ നരിക്കുന്ന് ആണ് മരിച്ച ഒരാൾ. ഇദ്ദേഹത്തിന് 68 വയസായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ സഹോദരനോടൊപ്പം ഹജ്ജ് നിർവഹിക്കാനെത്തിയതായിരുന്നു. ഹജ്ജ് കർമങ്ങൾ നടന്ന് വരുന്നതിനിടെ ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് മക്കയിലെ അൽ നൂർ ഹോസ്പിറ്റലിൽ ചികിത്സ  തേടിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നടന്ന് വരുന്നതിനിടെ രോഗ മൂർച്ഛിക്കുകയും ഇന്ന് (ശനിയാഴ്ച) രാവിലെ മരണപ്പെടുകയുമായിരുന്നു. മറിയം ആണ് ഇദ്ദേഹത്തിൻ്റെ ഭാര്യ. മൃതദേഹം ഇന്ന് മക്കയിൽ ഖബറടക്കി.

കർണാടകയിലെ ബംഗലുരുവിൽ നിന്ന് മകൻ റഫീക്കിനോടൊപ്പം ഉംറക്കെത്തിയ സുഹറാബി ഖാദർ ആണ് ഇന്ന് മരിച്ച മറ്റൊരു തീർഥാടക. മക്ക അൽ നൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് (ശനിയാഴ്ച) ഉച്ച്ക്ക് 2.30ന് മരണപ്പെടുകയായിരുന്നു. മൃതദേഹം മക്കയിൽ മറവ്  ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ നടന്ന് വരുന്നതായി ബന്ധുക്കൾ അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!