പ്രധാനമന്ത്രിക്ക് യുഎഇയിൽ ഊഷ്മള വരവേൽപ്; ഷെയ്ഖ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തും – വീഡിയോ

ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് (ശനി) രാവിലെ യുഎഇയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അബുദാബിയിൽ ഉൗഷ്മള വരവേൽപ്. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തെ  പ്രസിഡൻഷ്യൽ  വിമാനത്താവളത്തിൽ സ്വീകരിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി വൈകാതെ കൂടിക്കാഴ്ച നടത്തും. വിവിധ ധാരണപാത്രങ്ങളിലും ഒപ്പുവയ്ക്കും. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതും ചർച്ചയാകും. ഫ്രാൻസിൽ നിന്ന് തിരിച്ചുവരും വഴിയാണ് മോദി യുഎഇയിലെത്തിയത്.

 

അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ സായിദ് അൽ നഹ്യാനോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി. 

 

 

വിമാനത്താവളത്തിൽ വച്ച് ഷെയ്ഖ് ഖാലിദും പ്രധാനമന്ത്രിയും തമ്മിൽ ഹ്രസ്വ കൂടിക്കാഴ്ച നടത്തി. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.50നാണ് ഇന്ത്യ യുഎഇ ഉഭയകക്ഷി ചർച്ച. യുഎഇ പ്രസിഡന്റ് ഷെ യ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യനുമായി പ്രധാനമന്ത്രി പ്രത്യേകം ചർച്ച നടത്തും. ഇന്ത്യയും യുഎഇയും തമ്മിൽ രൂപയിൽ വ്യാപാര ഇടപാടുകൾ നടത്തുന്ന സംബന്ധിച്ചുള്ള ധാരണ പത്രത്തിൽ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. ഡൽഹി ഐഐടിയുടെ ഓഫ് ക്യാംപസ് അബുദാബിയിൽ തുടങ്ങുന്ന കാര്യത്തിലും ധാരണയാവും. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പുരോഗതിയും വിലയിരുത്തും.  ഊർജം , വിദ്യാഭ്യാസം , ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലേക്കും പങ്കാളിത്തം  വ്യാപിക്കാനുള്ള സാധ്യതകളും ചർച്ചയാകും. ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി യുഎഇയെ ഔദ്യോഗികമായി ക്ഷണിക്കും. മന്ത്രിയും കോപ് 28 പ്രസിഡന്റും അബുദാബി നാഷ്നൽ ഓയിൽ കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ ഡോ.സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബറുമായും പ്രധാനമന്ത്രി  കൂടിക്കാഴ്ച നടത്തും.  ഉച്ചതിരിഞ്ഞ്  പ്രാദേശിക സമയം 3.15ന് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിക്കും.

 

 

2014 ൽ അധികാരമേറ്റതിന് ശേഷം മോദിയുടെ ഗൾഫ് രാജ്യത്തേയ്ക്കുള്ള അഞ്ചാമത്തെ സന്ദർശനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വർധിച്ചുവരുന്ന പ്രാധാന്യത്തിന് സന്ദർശനം അടിവരയിടുന്നു. 2022 ജൂൺ, 2019 ഓഗസ്റ്റ്, 2018 ഫെബ്രുവരി, 2015 ഓഗസ്റ്റ് മാസങ്ങളിൽ അദ്ദേഹം യുഎഇ സന്ദർശിച്ചിട്ടുണ്ട്. 2022 ൽ യുഎഇയിലെത്തിയ മോദി  നിലവിലെ പ്രസിഡന്റും ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ കണ്ടു യുഎഇ മുൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വേർപാടിൽ അനുശോചനം അറിയിച്ചു.  നേതാക്കൾ തമ്മിലുള്ള ആഴത്തിലുള്ള വ്യക്തിപരമായ ബന്ധവും ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള അവരുടെ പ്രതിബദ്ധതയും ഇൗ സന്ദർശനങ്ങളിൽ പ്രകടമായിരുന്നു.

 

ഇന്ത്യയും യുഎഇയും തമ്മിൽ കഴിഞ്ഞ വർഷം ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. കഴിഞ്ഞ ഒരു വർഷമായി, യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ, എണ്ണയുടെയും എണ്ണ ഇതര ഉൽപന്നങ്ങളുടെയും കാര്യത്തിൽ കരാർ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 2021-2022 സാമ്പത്തിക വർഷത്തിലെ 72.9 ബില്യൻ ഡോളറിൽ നിന്ന് 2022-2023 സാമ്പത്തിക വർഷത്തിൽ 84.5 ബില്യൺ ഡോളറായി ഉയർന്ന് രണ്ടു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ചരിത്രപരമായ ഏറ്റവും ഉയർന്ന നിലയിലെത്തി.

 

സാമ്പത്തിക സഹകരണത്തിന് പുറമേ, ഇന്ത്യയും യുഎഇയും തമ്മിലുള്ള പ്രതിരോധ ഇടപെടലും സ്ഥിരമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു.  സൈനിക വിദ്യാഭ്യാസ വിനിമയങ്ങൾ എന്നിവയുൾപ്പെടെ ഉയർന്ന തലങ്ങളിലെ പതിവ് കൈമാറ്റങ്ങൾ ഉഭയകക്ഷി പ്രതിരോധ സഹകരണത്തെ കൂടുതൽ ശക്തിപ്പെടുത്തി. ഇരു രാജ്യങ്ങളും പതിവായി സംയുക്ത നാവിക അഭ്യാസങ്ങളും മറ്റും നടത്തി അവരവരുടെ സായുധ സേനകൾക്കിടയിൽ പരസ്പര വിശ്വാസവും സൗഹൃദവും വളർത്തിയെടുത്തു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു, ഉംലജ്, റാബഗ് എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്…

എല്ലാ വെള്ളിയാഴ്ചകളിലും ത്വായിഫിലേക്ക് ചരിത്ര പഠന യാത്ര ..

 

ബന്ധപ്പെടുക: 053 9258 402

WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402

Share
error: Content is protected !!