അൽ ഹസ തീ പിടുത്തത്തിൽ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു; ഞെട്ടൽ മാറാതെ പ്രവാസി സമൂഹം

സൌദിയിലെ അൽ ഹസ്സയിലെ ഹുഫൂഫിലുണ്ടായ തീ പിടുത്തത്തിൽ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു. പൂന്തുറ സ്വദേശി നിസാം എന്ന അജ്മൽ ഷാജഹാനാണ് തീ പിടുത്തത്തിൽ ദാരുണമായി മരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട്, അഴീക്കോടാണ് ഇദ്ദേഹം ഇപ്പോൾ താമസിക്കുന്നത്.

ഇന്നലെ (വെള്ളിയാഴ്ച) വൈകുന്നേരമാണ് ഹുഫൂഫിലെ വ്യവസായ മേഖലയിലെ വർക്ക് ഷോപ്പിൽ അഗ്നിബാധയുണ്ടായത്. ദുരന്തത്തിൽ പത്ത് പേർ വെന്തുമരിച്ചിരുന്നു. ഇതിൽ ഒമ്പത് പേരും ബംഗ്ലാദേശ് പൌരന്മാരാണെന്നാണ് അവസാനമായി ലഭിക്കുന്ന വിവരം. നേരത്തെ 5 പേർ ഇന്ത്യക്കാരാണെന്നായിരുന്നു ലഭിച്ചിരുന്ന വിവരം.

ഹുഫൂഫ് വ്യവസായ മേഖലയിലെ കാർ വർക്ക് ഷോപ്പിലാണ് ദുരന്തമുണ്ടായത്. വർക്ക് ഷോപ്പിന് മുകളിലുള്ള  താമസസ്ഥലത്തായിരുന്നു അപകടത്തിൽപ്പെട്ടവർ താമസിച്ചിരുന്നത്. വെള്ളിയാഴ്ച അവധി ദിവസമായതിനാൽ വ്യാഴാഴ്ച രാത്രി വളരെ വൈകിയാണ് ഇവർ ജോലി അവസാനിപ്പിച്ച് താമസസ്ഥലത്തെത്തിയത്. ഇവിടെ ഉറങ്ങുന്നതിനിടെയായിരുന്നു ദുരന്തം.

അഗ്നിബാധയിൽ വർക്ക് ഷോപ്പ് പൂർണമായും കത്തി നശിച്ചു. പത്തോളം അഗ്നിശമന യൂണിറ്റുകളെത്തി് തീ അണച്ച ശേഷമാണ് മുകളിൽ താമസിച്ചിരുന്നവരുടെ മൃതദേഹങ്ങൾ മാറ്റാനായത്. അൽ അഹ്സ സെൻട്രൽ ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.

പത്ത് പ്രവാസികളുടെ മരണത്തിന് കാരണമായ തീ പിടുത്തത്തിൻ്റെ ഞെട്ടലിലാണ് പ്രവാസി സമൂഹം. ദുരന്ത വാർത്ത  വന്നത് മുതൽ നിരവധി പേർ സംഭവ സ്ഥലത്തേക്ക് ഒഴുകിയെത്തി. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരുന്നു പ്രദേശം. വിവിധ സാമുഹിക സന്നദ്ധ പ്രവർത്തകരും മരിച്ചവർക്ക് വേണ്ടിയുള്ള നടപടിക്രമങ്ങൾ  പൂർത്തിയാക്കുന്നതിനായി പ്രവർത്തിച്ച് വരുന്നുണ്ട്.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക


ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു, ഉംലജ്, റാബഗ് എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്…

എല്ലാ വെള്ളിയാഴ്ചകളിലും ത്വായിഫിലേക്ക് ചരിത്ര പഠന യാത്ര ..

 

ബന്ധപ്പെടുക: 053 9258 402

WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402

Share
error: Content is protected !!