മകളുടെ നിക്കാഹ് കഴിഞ്ഞ് സൗദിയിൽ തിരിച്ചെത്തിയ മലയാളി ഉറക്കത്തിൽ മരിച്ചു

സൗദിയിൽ പ്രവാസി മലയാളി ഉറക്കത്തിൽ മരിച്ചു. മലപ്പുറം ചേലേമ്പ പുല്ലിപറമ്പ് സ്വദേശി കൈപേങ്ങൽ പരേതനായ ബിരാൻകുട്ടിയുടെ മകൻ അബുബക്കർ സിദ്ദീഖ് (54) ആണ് മരിച്ചത്. ജിസാനിലെ അൽ റൈത്തിലുള്ള താമസ സ്ഥലത്ത് കിടന്നുറങ്ങുന്നതിനിടെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ജോലി കഴിഞ്ഞെത്തിയ ശേഷം രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ ഉണരേണ്ട സമയമായിട്ടും ഉറക്കമുണരാത്തത് ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കൾ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്.

രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. സൗദിയിലേക്ക് തിരിച്ച് വരുന്നതിൻ്റെ ഒരാഴ്ച മുമ്പ് മകളുടെ നിക്കാഹ് കഴിഞ്ഞിരുന്നു. സജീവ കെഎംസിസി പ്രവർത്തകനും ജീവകാരുണ്യ സാമുഹിക പ്രവർത്തകനുമായിരുന്നു.

അൽ റൈത്ത് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൌദിയിൽ തന്നെ മറവ് ചെയ്യും. അതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി ചേലേമ്പ്ര പഞ്ചായത്ത് ഗ്ലോ ബൽ കെ.എം.സി.സി നേതാക്കളായ സി.പി അഷ്റഫ്, ലുക്മാൻ എന്നിവർ അറിയിച്ചു. ജിസാൻ സെൻട്രൽ കെ.എം.സി.സിയുടെയും അൽറൈത്ത് കെ.എം.സി.സിയുടെയും നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നത്.

പുല്ലിപ്പറമ്പ് ഹിദായ ജി.സി.സി ബാപ്പു ഹാജി റിലീഫ് സെൽ പ്രസിഡന്റാണ്. ഭാര്യ: റൈഹാനത്ത്, മാതാവ്: പരേതയായ ഫാത്തിമ്മക്കുട്ടി. മക്കൾ: ഷാമിൽ, ഷഹല, ഷിഫാന. മരുമക്കൾ:മുഹമ്മദ് സാബിക്ക് മുന്നിയൂർ, മുബഷിർ പുളിക്കൽ, സഹോദരങ്ങൾ: മുഹമ്മദ്, ഖ ദീജ സുഹറ, റംല.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!