‘സോപ്പുപെട്ടി പോലെയുള്ള വണ്ടിയാണോ ഓടിക്കുന്നത്, മന്ത്രി പോകുന്നവഴി എന്തിന് വന്നു’; പൊലീസ് അതിക്ഷേപിച്ചെന്ന് ആംബുലൻസ് ഡ്രൈവർ

കൊല്ലം: മന്ത്രി വി.ശിവൻകുട്ടിയുടെ അകമ്പടി വാഹനം തട്ടി ആംബുലൻസ് മറിഞ്ഞതിൽ പ്രതികരണവുമായി ആംബുലൻസ് ഡ്രൈവർ. തന്നെ പ്രതിയാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും പരാതിയുമായി സഹോദരൻ സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസ് അധിക്ഷേപിച്ചെന്നും ആംബുലൻസ് ഡ്രൈവർ നിതിൻ ആരോപിച്ചു. സോപ്പുപെട്ടി പോലെയുള്ള വണ്ടിയാണോ ഒാടിക്കുന്നത്, മന്ത്രി പോകുന്നവഴിയില്‍ എന്തിന് വന്നു തുടങ്ങിയ ചോദ്യങ്ങളാണ് പൊലീസ് ഉന്നയിച്ചതെന്ന് ഡ്രൈവർ ആരോപിച്ചു. അതേസമയം ആരോപണങ്ങളെല്ലാം പൊലീസ് നിഷേധിച്ചു.

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഔദ്യോഗിക വാഹനത്തിനു പൈലറ്റ് പോയ പൊലീസ് ജീപ്പ് ട്രാഫിക് നിയമം ലംഘിച്ച് റോഡിൽ സൈഡ് തെറ്റിച്ചെത്തി, രോഗിയുമായി പോയ ആംബുലൻസിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഓക്സിജൻ കൊടുത്ത് ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്ന രോഗി ഉൾപ്പെടെ 5 പേർക്കു പരുക്കേറ്റു.

ആംബുലൻസ് ഡ്രൈവർ നെടുമ്പന താന്നിവിള പുത്തൻവീട്ടിൽ കെ.നിതിൻ (24), ആംബുലൻസിലുണ്ടായിരുന്ന കുടവട്ടൂർ അശ്വതിയിൽ ദേവിക (25), ഭർത്താവ് എസ്.അശ്വകുമാർ (32)‍, ബന്ധു ഉഷ (65), റോഡിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ ബിജുലാൽ (35) എന്നിവർക്കാണു പരുക്ക്.

അപകടത്തെക്കുറിച്ച് അന്വേഷണം വേണമെന്നാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയുടെ ഭര്‍ത്താവ് അശ്വകുമാർ പരാതി നൽകി. ഗതാഗതം നിയന്ത്രിച്ച പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!