‘ദി കേരള സ്റ്റോറി’ക്ക് പിന്നാലെയെത്തിയ വിവാദ ചിത്രം ’72 ഹൂറാന്‍’ ബോക്സോഫീസിൽ തകർന്നടിഞ്ഞു

സഞ്ജയ് സിംഗ് ചൗഹാന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ’72 ഹൂറാന്‍’ തിയേറ്ററുകളിലെത്തും മുൻപേ വിവാദത്തിലായിരുന്നു. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപണമാണ് ചിത്രം പ്രധാനമായും നേരിട്ടത്. ഇപ്പോഴിതാ ചിത്രം ബോക്സോഫീസിലും കടുത്ത വെല്ലുവിളി നേരിടുകയാണ്.

ജൂലെെ ഏഴിന് പുറത്തിറങ്ങിയ ചിത്രം ആദ്യദിനം നേടിയത് വെറും 35 ലക്ഷം മാത്രമാണ്. അഞ്ചാം ദിനത്തെ കളക്ഷൻ 18 ലക്ഷമാണെന്നാണ് വിവരങ്ങൾ. ഇതുവരെ ബോക്സോഫീസിൽ നിന്ന് 1.60 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അശോക് പണ്ഡിറ്റ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

നേരത്തെ ഡൽഹി ജവഹര്‍ലാല്‍ നെഹ്‌റു സർവകലാശാലയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രദര്‍ശനവുമായി ബന്ധപ്പെട്ട് കാമ്പസിലെ വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസമുണ്ടായി. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ഓഫ് സ്റ്റുഡന്റ് യൂണിയന്‍ ’72 ഹൂറാന്‍’ പ്രദര്‍ശിപ്പിച്ചതിനെതിരേ രംഗത്തെത്തിയിരുന്നു.

സര്‍വകലാശാലയുടെ ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കേണ്ട തുക ആര്‍.എസ്.എസ് പിന്തുണയോടെയുള്ള പരിപാടികള്‍ക്ക് വേണ്ടി വിനിയോഗിക്കുന്നത് ശരിയല്ലെന്നും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ഓഫ് സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റ് അഭിപ്രായപ്പെട്ടിരുന്നു. ചിത്രം ഒരു മതവിഭാഗത്തിനെയും മോശമായി ചിത്രീകരിക്കുന്നില്ലെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെയാണെന്നുമാണ് നിര്‍മാതാവ് അനില്‍ പാണ്ഡെ വിശദീകരിച്ചത്.

സൂദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ‘ദി കേരള സ്‌റ്റോറി’യ്ക്ക് ശേഷം മറ്റൊരു പ്രൊപ്പഗണ്ട സിനിമയുമായി വലതുപക്ഷം ജനങ്ങളിലേക്കെത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ചിത്രം നേരിട്ടിരുന്നു. ഈ വര്‍ഷം രാജ്യത്ത് ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് ദി കേരള സ്റ്റോറി. കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ മതംമാറി തീവ്രവാദ പ്രവര്‍ത്തനങ്ങളിലെക്കെത്തുന്നതായിരുന്നു സിനിമയുടെ പ്രമേയം. ചിത്രത്തിനെതിരേ കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ആദ ശര്‍മ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം നിര്‍മിച്ചത് വിപുല്‍ ഷാ ആയിരുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!