സൗദിയിൽ രണ്ട് പ്രവാസി മലയാളികൾ നിര്യാതരായി; മൃതദേഹങ്ങൾ ഇന്ന് തന്നെ മറവ് ചെയ്യും

സൌദിയിലെ ജിദ്ദയിൽ രണ്ട് മലയാളികൾ നിര്യാതരായി. കണ്ണൂർ വായാട് സ്വദേശി ഒ.കെ ലത്തീഫ് ആണ് മരിച്ചവരിൽ ഒരാൾ. 44 വയസായിരുന്നു.

 

 

അബുസൈദ് റസ്റ്ററന്റിൽ ജോലി ചെയ്ത് വരികയായിരുന്നു. പരിയാരം പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഒ കെ അബ്ദുറഹ്മാന്റെ സഹോദരനാണ് ഇദ്ദേഹം. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സ നടന്ന് വരുന്നതിനിടെയാണ് മരണം.

ഭാര്യ. ജുവൈരിയ, മക്കൾ ഷെസ ഫാത്തിമ (9) ആമിന മിസ.

മലപ്പുറം ജില്ലയിലെ കുളത്തൂർ സ്വദേശി കുറുപ്പത്താൽ കാരാട്ട്‌ പറമ്പിൽ താമസിക്കുന്ന പരിയാരത്ത്‌ ബാവയുടെ മകൻ ഷമീർ ബാബു ആണ് ജിദ്ദയിൽ മരിച്ച മറ്റൊരാൾ 41 വയസായിരുന്നു ഇദ്ദേഹത്തിന്.

 

 

ആരോഗ്യ പ്രശ്നങ്ങളാൽ ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സ നടന്നുവരുന്നതിനിടെയാണ് അന്ത്യം.

രണ്ട് മൃതദേഹങ്ങളും ഇന്ന് തന്നെ ജിദ്ദയിൽ മറവ് ചെയ്യുമെന്നും, നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണെന്നും  ജിദ്ദ കെഎംസിസി വെൽഫയർ വിംങ് അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!