ഗതാഗത നിയമലംഘനം: പിഴ അടക്കാൻ സ്മാർട്ട് സംവിധാനം പ്രാബല്യത്തിലായി
ഗതാഗത നിയമലംഘനത്തിന് പിഴ അടയ്ക്കാൻ പുതിയ സ്മാർട്ട് സംവിധാനവുമായി അബുദാബി. പൊലീസിന്റെ www.adpolice.gov.ae വെബ്സൈറ്റിൽ എമിറേറ്റ്സ് ഐഡിയും വാഹന റജിസ്ട്രേഷൻ നമ്പറും മറ്റു വിവരങ്ങളും നൽകി സൗജന്യമായി റജിസ്റ്റർ ചെയ്ത് സേവനം ഉപയോഗപ്പെടുത്താം.
ഇങ്ങനെ പിഴ അടയ്ക്കുന്നതിന് ഫീസ് ഈടാക്കില്ല. 2 മാസത്തിനകം പിഴ അടയ്ക്കുന്നവർക്ക് 35% ഇളവും ലഭിക്കും. ഒരു വർഷത്തിനകമാണ് അടയ്ക്കുന്നതെങ്കിൽ 25% ആണ് ഇളവ്.
കൂടാതെ 5 ബാങ്കുകളുമായി സഹകരിച്ച് പലിശ രഹിത തവണകളായി പിഴ അടയ്ക്കാനുള്ള സംവിധാനവും ഉണ്ട്. ആധുനിക പൊലീസിന്റെ സ്മാർട്ട് സേവനങ്ങൾ എന്ന പ്രമേയത്തിൽ ഇതുസംബന്ധിച്ച ക്യാംപെയ്നും ആരംഭിച്ചു.
ബാങ്കുകളിലൂടെ തവണകളാക്കാം
അബുദാബി ഇസ്‌ലാമിക് ബാങ്ക് (എ.ഡി.ഐ.ബി), അബുദാബി കൊമേഴ്സ്യൽ ബാങ്ക് (എഡിസിബി), ഫസ്റ്റ് അബുദാബി ബാങ്ക് (എഫ്എബി), മഷ്റഖ് അൽ ഇസ്‌ലാമി, എമിറേറ്റ്സ് ഇസ്‌ലാമിക് ബാങ്ക് എന്നീ ബാങ്കുകളിൽ ഒന്നിൽ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് തവണകളായി പിഴ അടയ്ക്കാൻ സൗകര്യമുണ്ട്. പിഴ ലഭിച്ച് 2 ആഴ്ചയ്ക്കുള്ളിൽ ബാങ്കിനെ സമീപിക്കണമെന്നതാണ് ഏക നിബന്ധന.
പിഴ അടയ്ക്കാൻ മറ്റു വഴികൾ
അബുദാബി പൊലീസിന്റെ ശാഖകൾ, കിയോസ്ക്, സർക്കാർ ഓൺലൈൻ സേവന പോർട്ടലായ ടാം എന്നിവ വഴിയും പിഴ അടയ്ക്കാം.
നിയമലംഘനത്തിന് പിഴ ലഭിച്ചവർക്കോ വാഹനം കണ്ടുകെട്ടിയവർക്കോ അവ നീക്കാതെ റജിസ്റ്റർ ചെയ്യാനാവില്ല.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്…
എല്ലാ വെള്ളിയാഴ്ചകളിലും ത്വായിഫിലേക്ക് ചരിത്ര പഠന യാത്ര ..
ബന്ധപ്പെടുക: 053 9258 402
WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402