റിയാദ് എയർലൈൻസിൽ ജോലിക്ക് അപേക്ഷിക്കാം; വ്യാജ ലിങ്കുകളിൽ പ്രവേശിച്ച് വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്

സൌദിയിൽ ഉടൻ സർവീസ് ആരംഭിക്കാനിരിക്കുന്ന റിയാദ് എയർറിൽ സ്വദേശികൾക്കും വിദേശികൾക്കും നിരവധി തൊഴിലവസരങ്ങൾ. എന്നാൽ ജോലിക്ക് അപേക്ഷിക്കുന്നവർ വ്യാജ ലിങ്കുകളിൽ പ്രവേശിച്ച് വഞ്ചിതരാകരുതെന്ന് റിയാദ് എയർലൈൻസ് അറിയിച്ചു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും, മറ്റു ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും റിയാദ് എയറിൽ ജോലിക്ക് അപേക്ഷിക്കാം എന്ന പരസ്യവാചകത്തോടെ വ്യാജ ലിങ്കുകൾ പ്രചരിക്കുന്നുണ്ട്. അപേക്ഷകരോട് പണം വാങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ അപേക്ഷകർ ഇത്തരം വ്യാജ ലിങ്കുകളിൽ വിവരങ്ങളും പണവും നൽകി വഞ്ചിതരാകരുതെന്ന് റിയാദ് എയർ ഓർമിപ്പിച്ചു. അപേക്ഷ പ്രക്രിയയിൽ ഒരിക്കലും റിയാദ് എയർ പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപെടില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.

റിയാദ് എയറിൻ്റെ ഔദ്യോഗിക പ്ലാറ്റ് ഫോമുകൾ വഴി മാത്രമേ ജോലിക്ക് അപേക്ഷിക്കാവു എന്നും കമ്പനി അറിയിച്ചു. https://www.riyadhair.com/ എന്ന സൈറ്റ് വഴി റിയാദ് എയറിലേക്ക് ജോലിക്ക് സുരക്ഷിതമായി അപേക്ഷിക്കാം.

ബോയിംഗ് 787-9 ഡ്രീംലൈനറിന്റെ വൈഡ് ബോഡി എയർക്രാഫ്റ്റിന് കരുത്ത് പകരാൻ 90 ജിഎൻഎക്സ് എഞ്ചിനുകൾ വാങ്ങാനുള്ള കരാറിൽ റിയാദ് എയർ നേരത്തെ ഒപ്പുവെച്ചിരുന്നു. 2030 ഓടെ ലോകത്തിൻ്റെ വിവധ ഭാഗങ്ങളിലുള്ള 100 ല ധികം വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്തുവാനുള്ള ലക്ഷ്യത്തിലാണ് റിയാദ് എയർ പ്രവർത്തനങ്ങൾ മുന്നോട്ട് നീക്കുന്നത്.

മിഡിലീസ്റ്റിലെയും ലോകത്തിലെ തന്നെയും വ്യോമയാന മേഖലയിൽ വൻ വഴിത്തിരിവാകും റിയാദ് എയർലൈൻസിൻ്റെ സേവനങ്ങൾ എന്നാണ് വിലയിരുത്തപ്പെടുന്നത്.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

 

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!