വാട്സ്ആപ്പ് ചാറ്റുകൾ ഇനി ഒരു ഫോണിൽ നിന്ന് മറ്റൊന്നിലേക്ക് എളുപ്പത്തിൽ മാറ്റാം

രണ്ട് ഉപകരണങ്ങൾക്കിടയിൽ ക്യൂ ആർ കോഡിലൂടെ ചാറ്റ് ഹിസ്റ്ററി കൈമാറാനുള്ള സംവിധാനവുമായി വാട്സ്ആപ്പ്. ആപ്പ് അവതരിപ്പിച്ച പുതിയ അപ്ഡേറ്റിലാണ് മറ്റു ഫോണുകളിലേക്ക് വേ​ഗത്തിൽ ചാറ്റ് ഹിസ്റ്ററി മാറ്റാനുള്ള സംവിധാനം. ആപ്പിൽ നിന്ന് പുറത്തുകടക്കാതെ തന്നെ സമ്പൂർണ്ണ ചാറ്റും മീ‍ഡിയ ഹിസ്റ്ററിയും സംരക്ഷിക്കാനുളള സംവിധാനമാണ് മാർക്ക് സക്കർബർ​ഗ് പ്രഖ്യാപിച്ചത്.

ആൻഡ്രോയ്ഡിൽ നിന്ന് ഐഫോണിലേക്കും തിരിച്ചും ഡാറ്റ കൈമാറാൻ ഉപഭോക്താക്കളെ വാട്സ്ആപ്പ് ഇതിനകം അനുവദിക്കുന്നുണ്ട്. ഒരേ ഓപ്പറേറ്റിം​ഗ് സിസ്റ്റം പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ മാത്രമാണ് പുതിയ ക്യൂ ആർ രീതി പ്രവർത്തിപ്പിക്കാൻ കഴിയുന്നത്.

ക്ലൗഡിലേക്ക് ബാക്കപ്പ് ചെയ്തായിരുന്നു ഇത് വരെ ചാറ്റുകൾ മറ്റ് ഫോണുകളിലേക്ക് മാറ്റിയിരുന്നത്. പുതിയ രീതിയിൽ ക്ലൗഡിലേക്ക് ചാറ്റുകൾ ബാക്കപ്പ് ചെയ്യേണ്ടതില്ലെന്ന് വാ‌ട്സ്ആപ്പ് അറിയിച്ചു. ബാക്കപ്പ്, റീസ്റ്റോറിം​ഗ് എന്നീ പ്രക്രിയകൾ ഒഴിവാക്കി ക്യൂ ആർ കോഡ് സ്കാനിം​ഗ് മാത്രം ചെയ്ത് പുതിയ രീതിയിൽ ചാറ്റുകൾ മാറ്റാം. കൂടുതൽ സ്റ്റോറേജ് ആവശ്യമുള്ള വലിയ ഫയലുകൾ ഉൾപ്പെ‌ടെ ഈ രീതിയിൽ ഉപയോ​ഗിക്കാം. മാറ്റുന്ന ഫോണുകൾ ഒരേ വൈഫൈയിലേക്ക് കണക്‌ട് ചെയ്തിരിക്കണം.

എങ്ങനെ ചാറ്റുകൾ മാറ്റാം

– പഴയ ഉപകരണത്തിൽ വാട്സ്ആപ്പ് തുറക്കുക.

– സെറ്റിംങ്സ് > ചാറ്റ്സ് > ചാറ്റ് ട്രാൻസ്ഫർ എന്നതിലേക്ക് പോവുക.

– പഴയ ഫോണിൽ നിന്ന് ഒരു ക്യുആർ കോഡ് സ്കാൻ ചെയ്യാൻ ഇപ്പോൾ ഉപഭോക്താക്കളോട് ആവശ്യപ്പെടും.

– സ്കാൻ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ, കൈമാറ്റം സ്വീകരിക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടും.

– അക്സപ്റ്റ് കൊടുക്കുക, ഉടൻ കൈമാറ്റ പ്രക്രിയ ആരംഭിക്കും.

– പ്രക്രിയ പൂർത്തിയാകുന്നത് വരെ ഉപഭോക്താക്കൾ ട്രാൻസ്ഫർ സ്ക്രീനിൽ തന്നെ തുടരണം എന്നത് ശ്രദ്ധിക്കേണ്ടതാണ്.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!