നാട്ടിലേക്ക് അവധിക്ക് പോയ മലയാളിക്ക് ലഭിച്ചത് നിരവധി പുരസ്കാരങ്ങൾ; ഖമീസ് മുഷൈത്തിലെ മലയാളി സമൂഹം ആദരിച്ചു
സൌദിയിലെ ഖമീസ് മുഷൈത്തിൽ മലയാളിയെ ആദരിച്ചു. ഖമീസ് മുഷൈത്തിൽ നിന്ന് നാട്ടിലേക്ക് അവധിക്ക് പോയ സമയത്ത് വിവിധങ്ങളായ ബോഡി ബിൾഡിങ്ങ് മത്സരങ്ങളിൽ പങ്കെടുത്ത് സ്വർണ്ണ മെഡലുകളടക്കം നിരവധി പുരസ്ക്കാരങ്ങൾ നേടി തിരിച്ചെത്തിയ എടപ്പാൾ തിരുത്തി സ്വദേശിയായ ഫൈറൂസിനെയാണ് ഖമീസ് മുശൈത്തിലെ ഫ്രൻ്റ്സ് ഓഫ് ചാലഞ്ചർ ക്ലബ്ബ് ടീം ആദരിച്ചത്.
മലപ്പുറം പെരിന്തൽമണ്ണ പുലാമന്തോൾ വച്ച് നടന്ന മിസ്റ്റർ മലപ്പുറം 85 കിലോ വെയ്റ്റ് കാറ്റഗറിയിൽ ഗോൾഡ് മെഡലും,ഓവറോൾ റണ്ണറപ്പ് ലഭിക്കുകയും ഏറ്റവും നല്ല പോസറുമായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരത്ത് വച്ച് നടന്ന ഓപ്പൺ കേരളാ മത്സരത്തിലും, BBAK കാലിക്കറ്റ് മത്സരത്തിലും മൂന്നാം സ്ഥാനം കരസ്ഥമാക്കി. കുറ്റിപ്പുറം എമ്പയർ ഫിറ്റ്നസ്സിലെ ട്രെയിനർ കൂടിയാണ് ഇദ്ദേഹം
എട്ട് വർഷമായി ഖമീസ് മുഷൈത്ത് ചാലഞ്ചർ ജിം ട്രെയ്നറായി തുടരുന്നു. ഫൈറൂസ് നാല് മാസത്തെ അവധിക്കായ് നാട്ടിൽ പോയപ്പോഴാണ് മത്സരത്തിൽ മാറ്റുരയ്ക്കാൻ ഇറങ്ങിയത്. ജവാദ് ൻ്റെ അദ്ധ്യക്ഷതയിൽ ക്ലബ്ബ് ഹാളിൽ ചേർന്ന ചടങ്ങ് സുരക്ഷാ ഉദ്യോഗസ്ഥനും ക്ലബ്ബ് അംഗവുമായ ഹൗൺ മർഹി അൽ ഖഹ്താനി ഉത്ഘാടനം ചെയ്തു.
റസാഖ് കിണാശ്ശേരി മെമൻ്റൊ കൈമാറി. വിബിൻ ദാസ് ഉപഹാരം കൈമാറി, സ്പോൺസർ സൈദ്ബ്നു അലി ഷഹ്റാനി, ബന്ദർ അമീൻ ഹസ്സ, ഹാരിസ് ഹെർഫി, സമീർ കൊക്കോ കോല, ഹർഷാദ് താനൂർ, പ്രിയേശ് എന്നിവർ അഭിനന്ദനങ്ങൾ നേർന്നു സംസാരിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273