കുത്തൊഴുക്കിൽ ഒഴുകിപ്പോകുന്ന കാറുകൾ..; ഹിമാചലിൽ ഉരുള്‍പൊട്ടലും മിന്നല്‍പ്രളയവും, കനത്ത നാശം – വീഡിയോ

ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഞായറാഴ്ച അഞ്ച് പേര്‍ മരിച്ചു. ഉരുള്‍പൊട്ടലും മിന്നല്‍പ്രളയവും സാധാരണജനജീവിതം താറുമാറാക്കി. പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പലയിടങ്ങളിലും റോഡുഗതാഗതം തടസ്സപ്പെട്ടു. മിന്നൽ പ്രളയത്തിൽ വാഹനങ്ങൾ ഒലിച്ചുപോകുന്നതിന്‍റെ നിരവധി വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.

 

 

 

 

സംസ്ഥാനത്ത് ദേശീയപാതകള്‍ അടച്ചിരിക്കുകയാണ്. നിരവധി പാലങ്ങള്‍ ഒലിച്ചുപോയി. വിവിധയിടങ്ങളില്‍ ആളുകള്‍ ഒറ്റപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളോട് സുരക്ഷിതസ്ഥലങ്ങളില്‍ തങ്ങാന്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടകളും വാഹനങ്ങളും പ്രളയത്തില്‍ ഒലിച്ചുപോയി. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.

 

 

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!