കളി കാര്യമായി…, സ്വദേശികളെ അവഹേളിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തു; അറബി വേഷത്തില്‍ ആഢംബര കാര്‍ ഷോറൂമിലെത്തിയ പ്രവാസി പിടിയില്‍
പൊതുജന താല്‍പ്പര്യത്തിനും രാജ്യത്തെ മാധ്യമ നിലവാരത്തിനും യോജിക്കാത്ത രീതിയില്‍ വീഡിയോ പോസ്റ്റ് ചെയ്ത ഏഷ്യക്കാരനെ അന്വേഷണവിധേയമായി കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവ്. കിംവദന്തികള്‍ക്കും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും എതിരായ യുഎഇയുടെ ഫെഡറല്‍ പ്രോസിക്യൂഷനാണ് ഉത്തരവിട്ടത്. സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത, പൊതുജന താല്‍പ്പര്യത്തിനും മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായ വീഡിയോയാണ് ഇതിലേക്ക് നയിച്ചത്.
രാജ്യത്തെ അനുവദിക്കപ്പെട്ട മാധ്യമ നിലവാരത്തിന് യോജിക്കാത്തതും എമിറാത്തി സമൂഹത്തെ അധിക്ഷേപിക്കുന്നതുമായ ഉള്ളടക്കം പബ്ലിഷ് ചെയ്‌തെന്ന കുറ്റമാണ് ഏഷ്യക്കാരനെതിരെ ചുമത്തിയത്. എമിറാത്തികളുടെ പരമ്പരാഗത വേഷം ധരിച്ച ഏഷ്യക്കാരന്‍ മറ്റ് രണ്ടുപേരോടൊപ്പം ആഢംബര കാര്‍ ഷോറൂമിലേക്ക് കയറുന്നതും ഷോറൂം ഉടമയോട് ധാര്‍ഷ്ട്യത്തോടെ സംസാരിക്കുന്നതും പണത്തിന് യാതൊരു വിലയും കല്‍പ്പിക്കാത്ത രീതിയില്‍ ഷോറൂം ജീവനക്കാര്‍ക്കെല്ലാം വന്‍തുക നല്‍കുന്നതും ഉള്‍പ്പെടുന്നതാണ് വീഡിയോ.
എമിറാത്തി പൗരന്മാരെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്ന വീഡിയോ പൊതുജനങ്ങളില്‍ അമര്‍ഷമുണ്ടാക്കിയതിനെ തുടര്‍ന്നാണ് സ്വദേശികളെ അവഹേളിക്കുന്ന തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്തയാളെ കസ്റ്റഡിയിലെടുക്കാനും വീഡിയോ പരിശോധിക്കാനും അധികൃതര്‍ ഉത്തരവിട്ടത്. പബ്ലിഷ് ചെയ്യുന്ന ഉള്ളടക്കങ്ങളുടെ നിയമ, ധാര്‍മ്മിക വ്യവസ്ഥകളില്‍ ജാഗ്രത പാലിക്കണമെന്നും രാജ്യത്തെ മൂല്യങ്ങള്‍ പരിഗണിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ സാമൂഹിക മാധ്യമ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. (പ്രതീകാത്മക ചിത്രം)
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്…
എല്ലാ വെള്ളിയാഴ്ചകളിലും ത്വായിഫിലേക്ക് ചരിത്ര പഠന യാത്ര ..
ബന്ധപ്പെടുക: 053 9258 402
WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402