30 വർഷമായി നാട്ടിൽ പോയിട്ടില്ല, ആട് മേക്കൽ ജോലി ചെയ്ത് വരികായിരുന്ന പ്രവാസി മരിച്ചു; മൃതദേഹം മദീനയിൽ ഖബറടക്കി

റിയാദ്: മുപ്പത് വർഷമായി നാട്ടിൽ പോകാത്ത തെലങ്കാന സ്വദേശിയുടെ മൃതദേഹം മദീനയിൽ ഖബറടക്കി. മുഹമ്മദ് ഹുസൈൻ മുസ്തഫയുടെ (55) മൃതദേഹമാണ് ശനിയാഴ്ച്ച മദീനയിലെ അൽ ഹംന എന്ന സ്ഥലത്ത് ഖബറടക്കിയത്. കേരള സൗദി പ്രവാസി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിലാണ് ഖബറടക്ക ചടങ്ങിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

 

മുഹമ്മദ് ഹുസൈൻ മുസ്തഫ 30 വർഷത്തോളം നാടുമായി ഒരു ബന്ധവുമില്ലാതെ കഴിയുകയായിരുന്നു. മദീനയിലേക്ക് എത്തും മുമ്പ് അൽഹംന എന്ന സ്ഥലത്ത് ഒരു ആടുമേക്കൽ കേന്ദ്രത്തിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. മൂന്ന് ദിവസം മുമ്പാണ് ഹൃദയാഘാതത്തെ തുടർന്ന് മദീനയിൽ മരണമടഞ്ഞത്.

ഈ വിവരം അറിഞ്ഞ നൗഷാദ് മമ്പാട്, കേരള സൗദി പ്രവാസി വെൽഫെയർ അസോസിയേഷൻ ചെയർമാന്റെ നേതൃത്വത്തിൽ നാട്ടിൽ വിളിച്ച് മൂന്നു മക്കളുടെയും ഭാര്യയുടെയും സമ്മതപത്രം ഒപ്പിട്ട് എത്തിക്കുകയായിരുന്നു. പിന്നീട് ഇന്ത്യൻ എംബസി സംബന്ധമായ എല്ലാ പേപ്പറുകളും റെഡിയാക്കുകയും മദീനയിലെ അൽ ഹംനയിൽ ഖബറടക്കുകയുമായിരുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!