സൗദിയിൽ അപകടത്തിൽ മരിച്ച മലയാളി നാട്ടിൽ നിന്നെത്തിയത് ആറ് മാസം മുമ്പ്; അപകടത്തിൽ പരിക്കേറ്റവരും മലയാളികൾ, കൂടുതൽ വിവരങ്ങൾ

സൗദിയിലുണ്ടായ വാഹനപകടത്തിൽ മലയാളി യുവാവ് മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് ചെറുവാടി സ്വദേശി അക്കരപറമ്പ് ആലിക്കുട്ടിയുടെ മകൻ ഹാരിസ് (32) ആണ് മരിച്ചത്. അബഹയിലെ റിജാൽ അൽമയിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം.

അബഹ ഖാലിദിയ്യിയിലെ ജംഇയത്തുൽ മനാസിലിൽ ജോലി ചെയ്ത് വരികയായിരുന്നു മരണപ്പെട്ട ഹാരിസ്. ഇദ്ദേഹവും സുഹൃത്തുക്കളായ ആക്കോട് സ്വദേശി ഫജർ, മുക്കം സ്വദേശി മുജീബ് എന്നിവരും കൂടി റിജാൽ അൽമയിലേക്ക് പുറപ്പെട്ടതായിരുന്നു.  യാത്രാമധ്യേ ഇവരുടെ വാഹനത്തിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ടു. നിയന്ത്രണം വിട്ട വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. ഹാരിസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

ഫജർ, മുജീബ് എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. മൂന്ന് പേരും ഒരേ കമ്പനിയിലെ ജീവനക്കാരാണ്. ഫജറിനെ തുടർ ചികിത്സക്കായി അബഹയിലെ അസീർ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. മുജീബ് ഇന്ന് ഹോസ്പിറ്റൽ വിടുമെന്നാണ് അറിയുന്നത്.

സഹബൈൻ റിജാൽ അൽമ ഹോസ്പിറ്റലിലുള്ള ഹാരിസിൻ്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ നടന്ന് വരുന്നതായി സാമുഹിക പ്രവർത്തകർ അറിയിച്ചു.

മരണപ്പെട്ട ഹാരിസ് നേരത്തെ പ്രവാസിയായിരുന്നു. പിന്നീട് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയെങ്കിലും ആറ് മാസം മുമ്പ് പുതിയ വിസയിൽ സൗദിയിൽ എത്തുകയായിരുന്നു.

സഹോദരങ്ങളായ അമീറുദ്ദീൻ, ശംസുദ്ദീൻ, നിസാർ അഹമ്മദ് എന്നിവർ അസീറിലെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. മറ്റൊരു സഹോദരൻ ഖാദർ വിവരം അറിഞ്ഞ് ദമ്മാമിൽ നിന്നും എത്തിയിട്ടുണ്ട്. ഭാര്യ ഫസീഹ, മക്കൾ മുഹമ്മദ് സയ്യാൻ (5) ആയിശ നഹറ(2) മാതാവ് ആയിശുമ്മ.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്…

എല്ലാ വെള്ളിയാഴ്ചകളിലും ത്വായിഫിലേക്ക് ചരിത്ര പഠന യാത്ര ..

 

ബന്ധപ്പെടുക: 053 9258 402

WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402

Share
error: Content is protected !!