മലയാളി യുവാവ് സൗദിയിൽ വാഹനപകടത്തിൽ മരിച്ചു; രണ്ട് പേർക്ക് പരിക്ക്‌

സൗദിയിലുണ്ടായ വാഹനപകടത്തിൽ മലയാളി യുവാവ് മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് ചെറുവാടി സ്വദേശി ഹാരിസാണ് മരിച്ചത്. അബഹയിലെ റിജാൽ അൽമയിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം.

അബഹ ഖാലിദിയ്യിയിലെ ജംഇയത്തുൽ മനാസിലിൽ ജോലി ചെയ്ത് വരികയായിരുന്നു മരണപ്പെട്ട ഹാരിസ്. ഇദ്ദേഹവും സുഹൃത്തുക്കളും റിജാൽ അൽമയിലേക്ക് പുറപ്പെട്ടതായിരുന്നു. യാത്രാമധ്യേ ഇവരുടെ വാഹനത്തിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ടു. നിയന്ത്രണം വിട്ട വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ രണ്ട് മലയാളികൾ ആശുപത്രിയിൽ ചികിത്സയിലാണ്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്…

എല്ലാ വെള്ളിയാഴ്ചകളിലും ത്വായിഫിലേക്ക് ചരിത്ര പഠന യാത്ര ..

 

ബന്ധപ്പെടുക: 053 9258 402

WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402

Share
error: Content is protected !!