ആഭ്യന്തര ഉംറ തീർഥാടകർക്കുള്ള ഉംറ പെർമിറ്റുകൾ അനുവദിച്ചു തുടങ്ങി; ജൂലൈ 9 മുതൽ സൗദിയിലുള്ളവർക്ക് ഉംറ ചെയ്യാം

സൌദിയിലെ ആഭ്യന്തര തീർഥാടകർക്ക് ഉംറ പെർമിറ്റുകൾ അനുവദിച്ചു തുടങ്ങി. ദുൽഹജ്ജ് 21 അഥവാ ജൂലൈ 9 മുതലാണ് പെർമിറ്റുകൾ അനുവദിക്കുന്നത്. ഹജ്ജിൻ്റെ ഭാഗമായി ജൂണ് 5 അഥവാ ദുൽ ഖഅദ 16 മുതൽ ദുൽഹജ്ജ് 20 വരെ ഉംറ തീർഥാടകർക്ക് പെർമിറ്റ് നൽകുന്നത് നിറുത്തി വെച്ചിരുന്നു. ഈ കാലയളവിൽ ഹജ്ജ് പെർമിറ്റുള്ളവർക്ക് മാത്രമായിരുന്നു ഉംറക്ക് അനുമതി.

ജൂലൈ 9 മുതലുള്ള തിയതികളിലേക്ക് ഇപ്പോൾ പെർമിറ്റുകൾ ലഭ്യമാണ്. നുസുക് ആപ്പ് വഴിയാണ് ഉംറ പെർമിറ്റ് എടുക്കേണ്ടത്. സന്ദർശക വിസയിലോ, ടൂറിസ്റ്റ് വിസയിലോ, ട്രാൻസിറ്റ് വിസയിലോ മറ്റേതെങ്കിലും വിസകളിലോ രാജ്യത്ത് കഴിയുന്നതവർക്ക് ജൂലൈ 9 ഞായറാഴ്ച മുതൽ ഉംറക്കെത്താം.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർക്ക് മുഹറം 1 അഥവാ ജൂലൈ 19 മുതൽ സൌദിയിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് കഴിഞ്ഞ ദിവസം ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നു. ഇവർക്ക് ഓണ്ലൈൻ ഉംറ വിസകളും അനുവദിച്ച് തുടങ്ങിയിട്ടുണ്ട്. ഹജ്ജ് കർമ്മങ്ങൾ അവസാനിച്ച് ഹാജിമാർ മടക്കയാത്ര ആരംഭിച്ചതോടെയാണ് വീണ്ടും ഉംറ പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയത്.

മക്കയിലെ ഹറമിൽ ഉംറ നിർവഹിക്കുന്നതിനും മദീനയിൽ റൌളാ ശരീഫിൽ നമസ്കരിക്കുന്നതിനും മാത്രമേ പെർമിറ്റ് നിർബന്ധമുള്ളൂ. ജൂലൈ 19 മുതൽ വിദേശ രാജ്യങ്ങളിലെ തീർഥാടകരും സൌദിയിലേക്ക് പ്രവേശിച്ച് തുടങ്ങുന്നതോടെ ഹറമും പരിസരവും വീണ്ടും തിരക്കിലേക്ക് നീങ്ങും.

90 ദിവസം കാലാവധിയുള്ള ഉംറ വിസകളാണ് കഴിഞ്ഞ ഉംറ സീസണ് മുതൽ അനുവദിക്കുന്നത്. ഉംറ വിസയിലെത്തുന്നവർക്ക് രാജ്യത്തെവിടെയും സഞ്ചരിക്കാനും ഏത് വിമാനത്തവളം വഴി യാത്ര ചെയ്യാനും അനുവാദമുണ്ട്. കഴിഞ്ഞ വർഷം മുതൽ ഉംറ വിസയിലെത്തുന്ന തീർഥാടകരുടെ ഇൻഷൂറൻസ് തുകയും വളരെയേറെ കുറച്ചിട്ടുണ്ട്.

ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ താമസക്കാരിൽ നിന്നും വിനോദസഞ്ചാര ആവശ്യങ്ങൾക്കായി വിസിറ്റ് വിസ നേടിയവർക്കും, ഷെങ്കൻ, അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ വിസകളുള്ളവർക്കും നുസുക് ആപ്പ് വഴി  അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഉംറക്കുള്ള പെർമിറ്റുകൾ, മദീനയിലെ റൌളാ ശരീഫിൽ നമസ്കരിക്കുന്നതിനുള്ള പെർമിറ്റുകൾ തുടങ്ങിയവയെല്ലാം സൌദിയിലെത്തുന്നതിന് മുമ്പ് തന്നെ നുസുക് ആപ്പ് വഴി നേടാനാകും.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!