കോഴിക്കോട് വിഎഫ്എസ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു; കോഴിക്കോട് കേന്ദ്രത്തിൽ തിരക്ക് വർധിച്ചു, കൊച്ചിയിൽ യഥേഷ്ടം സ്ലോട്ടുകൾ ലഭ്യമായി തുടങ്ങി
കോഴിക്കോട് വി.എഫ്.എസ് കേന്ദ്രം പ്രവർത്തന സജ്ജമായി. കോഴിക്കോട് പുതിയറയിൽ മിനി ബൈപ്പാസ് റോഡിലെ സെൻട്രൽ ആർകെയ്ഡിലാണ് പുതിയ വിഎഫ്എസ് കേന്ദ്രം പ്രവർത്തിക്കുന്നത്.
ജൂലൈ 5 മുതൽ കോഴിക്കോട് വിഎഫ്എസ് കേന്ദ്രത്തിൽ നിന്നും അപ്പോയിൻ്റ്മെൻ്റുകൾ നൽകി തുടങ്ങി. എന്നാൽ കോഴിക്കോട് കേന്ദ്രത്തിൽ നിന്നും അപ്പോയിൻ്റ്മെൻ്റ് നൽകി തുടങ്ങിയതോടെ കൊച്ചിയിൽ തിരക്ക് കുറയുകയും കോഴിക്കോട് തിരക്ക് വർധിക്കുകയും ചെയ്തു. ഇന്ന് ഇത് വരെയുള്ള അപ്ഡേറ്റ് അനുസരിച്ച് ആഗസ്റ്റ് 3 വരെയുളള ടൈം സ്ലോട്ടുകൾ കോഴിക്കോട് ലഭ്യമല്ല. ഇത് അടുത്ത മണിക്കൂറുകളിൽ ഇനിയും ഉയരും. അതേ സമയം കൊച്ചിയിൽ ജൂലൈ 19 മുതൽ സ്ലോട്ടുകൾ ലഭ്യമാകുന്നുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇന്ത്യയിൽ നിലവിൽ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ മാത്രമാണ് സൗദി മിഷൻ ഉള്ളത്. ഇതിൽ മുംബൈക്ക് കീഴിലായി കൊച്ചി, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബംഗളുരു എന്നിവിടങ്ങളിലായി അഞ്ച് വിഎഫ്എസ് കേന്ദ്രങ്ങളായിരുന്നു ഇത് വരെ ഉണ്ടായിരുന്നത്. ഇതിന് പുറമെയാണ് ഇപ്പോൾ മുംബൈക്ക് കീഴിലായി കോഴിക്കോടും പുതിയ കേന്ദ്രം ആരംഭിച്ചത്. കൊച്ചിയിൽ മാത്രമായിരുന്നു കേരളത്തിലെ ഏക വിഎഫ്സ് കേന്ദ്രം. ഇവിടെ അപ്പോയിൻ്റ് മെൻ്റ് ലഭിക്കുക എന്നതും വളരെ പ്രയാസകരമായ കാര്യമായിരുന്നു. ഇത് മൂലം സൌദിയിലേക്ക് പോകുന്നവർക്ക് വിസ സ്റ്റാമ്പ് ചെയ്യാൻ ഏറെ ദുരിതം അനുഭവിക്കുകയായിരുന്നു.
കൂടുതൽ വിഎഫ്എസ് കേന്ദ്രം ആരംഭിക്കണമെന്ന് വിവിധ തുറകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. ഇതിനിടെയാണ് മലയാളികൾക്ക് ഏറെ ആശ്വാസം പകർന്ന് കൊണ്ട് കോഴിക്കോട് കേന്ദ്രം പ്രവർത്തനമാരംഭിച്ചത്.
സൗദിയിലേക്കുള്ള വിസിറ്റിംഗ് വിസക്കാർക്കും കൊച്ചി വി എഫ് എസ് കേന്ദ്രത്തിൽ അപോയിന്റ്മെന്റ് എടുത്ത് ബയോമെട്രിക് വിവരങ്ങൾ നൽകി, അവിടെത്തന്നെ വിസ സ്റ്റാമ്പിങ്ങിനായി രേഖകൾ നൽകുകയുമായിരുന്നു ഇത് വരെ ചെയ്തിരുന്ന രീതി. അടുത്തിടെയാണ് ഇത് നിലവിൽ വന്നത്. ഇത് സൌദിയിലേക്കുള്ള യാത്രക്കാർക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. ഈ പ്രതിസന്ധിക്ക് വലിയ അളവോളം ആശ്വാസം നൽകുന്നതാണ് കോഴിക്കോട്ടെ പുതിയ വിഎഫ്എസ് തഷീർ കേന്ദ്രം. കൂടുതൽ വിവരങ്ങൾക്കും അപ്പോയിൻ്റ്മെൻ്റ് എടുക്കുവാനും ഈ https://vc.tasheer.com/ വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273