എമിറേറ്റ്സിൽ വൻ തൊഴിലവസരങ്ങൾ; ലക്ഷങ്ങൾ പ്രതിമാസം ശമ്പളം നേടാം

ദുബായിയുടെ സ്വന്തം വിമാനമായ എമിറേറ്റ്സിൽ ലക്ഷങ്ങൾ പ്രതിമാസ ശമ്പളമുള്ള ഒട്ടേറെ തൊഴിലവസരങ്ങൾ. കോവിഡിന് ശേഷം ആരംഭിച്ച ശക്തമായ വളർച്ച നിലനിർത്തുകയെന്ന ഉദ്ദേശ്യത്തോടെ വ്യോമയാന മേഖല സജ്ജമായതിനാൽ വരും മാസങ്ങളിൽ കൂടുതൽ ക്യാബിൻ ക്രൂ, പൈലറ്റുമാർ, കസ്റ്റമർ സർവീസ് സ്റ്റാഫ്, എൻജിനീയർമാർ എന്നിവരെ നിയമിക്കുന്നതിനുള്ള വലിയ റിക്രൂട്ട്‌മെന്റ് ഡ്രൈവ് എമിറേറ്റ്സ് ഗ്രൂപ്പ് പ്രഖ്യാപിച്ചു.

 

പ്രധാനമായും ഗ്രൂപ്പിന്റെ രണ്ട് സ്ഥാപനങ്ങളായ എമിറേറ്റ്‌സ് എയർലൈൻസിനും എയർപോർട്ട് സർവീസ് പ്രൊവൈഡർ ഡിനാറ്റയ്ക്കും വേണ്ടിയാണ് പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത്. ദുബായുടെ മുൻനിര എയർലൈൻ അതിന്റെ ശൃംഖല വിപുലീകരിക്കുന്നതിനനുസരിച്ച് പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യും. അടുത്ത വർഷം എയർബസ് എ350, ബോയിംഗ് 777-എക്സ് എന്നിവയുടെ പുതിയ ഫ്ലീറ്റ് ലഭിക്കും. എമിറേറ്റ്‌സ് ഗ്രൂപ്പ് തൊഴിലന്വേഷകർക്കിടയിൽ ഏറ്റവും അഭിമാനകരമായ പ്രാദേശിക ഗ്രൂപ്പുകളിലൊന്നാണ്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

ഉയർന്ന ശമ്പളവും മറ്റ് ആകർഷകമായ ആനുകൂല്യങ്ങളും ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നു. 2022-23 ലെ റെക്കോർഡ് 10.9 ബില്യൺ ദിർഹം ലാഭത്തെത്തുടർന്ന് അതിന്റെ ജീവനക്കാർക്ക് 24 ആഴ്ചത്തെ ശമ്പള ബോണസും അടിസ്ഥാന ശമ്പളത്തിൽ അഞ്ച് ശതമാനം വർദ്ധനവും താമസ, ഗതാഗത അലവൻസുകളും ലഭിച്ചു. 2022-23 ൽ മാത്രം ഗ്രൂപ്പ് 85,219 ജീവനക്കാരെ ചേർത്തതോടെ ജീവനക്കാരുടെ എണ്ണം 102,379 ആയി. മുൻ വർഷത്തേക്കാൾ 20.1 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.

 

വിവിധ തസ്കികകൾക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളും ശമ്പളവും 

ക്യാബിൻ ക്രൂ:  ഇംഗ്ലീഷ് അനായാസം എഴുതാനും പറയാനുമുള്ള കഴിവ്. (കൂടുതൽ ഭാഷകൾ അധിക യോഗ്യതയായിരിക്കും). കുറഞ്ഞത് 160 സെൻ്റി മീറ്റർ ഉയരവും 212സെൻ്റി മീറ്റർ ഉയരത്തിൽ കൈ എത്താൻ കഴിയുകയും വേണം.  യുഎഇയുടെ തൊഴിൽ വീസ നേടാൻ ആവശ്യമായ യോഗ്യത. ഒരു വർഷത്തെ ഹോസ്പിറ്റാലിറ്റി/ഉപഭോക്തൃ സേവന പരിചയം. കുറഞ്ഞത് ഹൈസ്കൂൾ വിദ്യാഭ്യാസമെങ്കിലും ഉണ്ടായിരിക്കണം. യൂണിഫോമിലായിരിക്കുമ്പോൾ വെളിയിൽ കാണാവുന്ന ടാറ്റൂകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തണം. പ്രതിമാസം 4,430 ദിർഹം അടിസ്ഥാന ശമ്പളം.  മണിക്കൂറിന് 63.75 ദിർഹം ഫ്ലൈയിങ് പേ ലഭിക്കും. മാസത്തിൽ പറക്കുന്ന സമയം 800 മുതൽ 1000 മണിക്കൂർ. ആവറേജ് പ്രതിമാസ ശമ്പളം ആകെ–10,170 ദിർഹം. വിമാനത്താവളത്തിൽ നിന്നും തിരിച്ചും യാത്രാസൗകര്യവും താമസ സൗകര്യവും ലഭിക്കും.

 

പൈലറ്റ് ഡയറക്ട് എൻട്രി ക്യാപ്റ്റൻസ് എ380

അടുത്തിടെ എ330/എ340/എ350/380-ൽ നിന്നുള്ള എയർബസ് എഫ് ബി ഡബ്ല്യു വൈഡ് ബോഡിയിൽ 3,000-ലേറെ മണിക്കൂർ പ്രവൃത്തി പരിചയം. കഴിഞ്ഞ 12 മാസത്തിനുള്ളിൽ കുറഞ്ഞത് 150 മണിക്കൂറെങ്കിലും കമാൻഡിൽ പറന്നയാളായിരിക്കണം.

ക്ലാസ് വൺ മെഡിക്കൽ ഉള്ള സാധുവായ െഎലിഎഒ എടിപിഎൽ. ഇംഗ്ലീഷ് ഭംഗിയായി കൈകാര്യം ചെയ്തിരിക്കണം. 43,650 ദിർഹം പ്രതിമാസ ശമ്പളം. കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ അലവൻസ് 42,750 ദിർഹം. കുട്ടികളുടെ സെക്കൻഡറി വിദ്യാഭ്യാസ അലവൻസ് 65,250 ദിർഹം. 42 ദിവസത്തെ വാർഷിക അവധി. പൈലറ്റിനും ആശ്രിതർക്കും വാർഷിക അവധി മടക്ക ടിക്കറ്റ് ലഭിക്കും.

 

ഫസ്റ്റ് ഓഫീസർ 

എയർബസ് എഫ് ബിഡബ്ല്യു/ആധുനിക ബോയിങ്ങിൽ കുറഞ്ഞത് 2,000 മണിക്കൂർ പ്രവൃത്തിപരിചയം. കഴിഞ്ഞ 12 മാസത്തിനുള്ളിൽ 150 മണിക്കൂറെങ്കിലും പറന്നിരിക്കണം.  അതോറിറ്റി നൽകുന്ന ക്ലാസ് വൺ മെഡിക്കൽ സർട്ടിഫിക്കറ്റുള്ള സാധുവായ െഎസിഎഒ എടിപിഎൽ. പ്രതിമാസ ശമ്പളം 30,826 ദിർഹം.

കൂടാതെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ അലവൻസ് 42,750 ദിർഹം. കുട്ടികളുടെ സെക്കൻഡറി വിദ്യാഭ്യാസ അലവൻസ് 65,250 ദിർഹം. 42 ദിവസത്തെ കലണ്ടർ വാർഷിക അവധി. പൈലറ്റിനും ആശ്രിതർക്കും വാർഷിക അവധിയും മടക്ക ടിക്കറ്റും ലഭിക്കും.

 

കസ്റ്റമർ സർവീസ് 

ഇംഗ്ലീഷിൽ എഴുതാനും വായിക്കാനും പ്രാവീണ്യം. മറ്റേതെങ്കിലും ഭാഷ അധികയോഗ്യതയാണ്. ഹൈസ്കൂൾ സർട്ടിഫിക്കറ്റ് നിർബന്ധം. ഷിഫ്റ്റ് പരിതസ്ഥിതിയിൽ ജോലി ചെയ്യാൻ തയ്യാറായിരിക്കണം. മൈക്രോസോഫ്റ്റ് വേഡ്/എക്‌സൽ/ഇ-മെയിൽ തുടങ്ങിയവ പ്രവർത്തിപ്പിക്കാനുള്ള കഴിവുകൾ. യൂണിഫോം ധരിക്കാൻ തയ്യാറായിരിക്കണം (ഫ്രണ്ട് ലൈൻ റോളുകൾ). ആകർഷകമായ നികുതി രഹിത ശമ്പളം. സന്ദർശിക്കുക.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!