കനത്ത മഴ; മണ്ണിടിച്ചിലിൽ കൂറ്റൻ പാറക്കല്ലുകൾ കാറുകൾക്ക് മുകളിലേക്ക് ഉരുണ്ട് വീണു, രണ്ട് പേർക്ക് ദാരുണാന്ത്യം – വീഡിയോ
നാഗാലാൻഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് കൂറ്റൻ പാറക്കല്ലുകൾ ഒരുണ്ടുകയറി മൂന്ന് കാറുകൾ തകർന്നു. രണ്ടുപേർ മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ആദ്യം ഉരുണ്ടെത്തിയ കൂറ്റൻ പാറകല്ല് കൊഹിമ ഭാഗത്ത് നിന്ന് വന്ന രണ്ട് കാറുകൾ പൂർണ്ണമായും തകർത്തു. പിറകെ വന്ന മറ്റൊരു കല്ല് മുൻപിലുണ്ടായിരുന്ന മറ്റൊരു കാറിനെയും തെറിപ്പിച്ചു. പിറകിലുള്ള കാറിന്റെ ഡാഷ്‌ബോർഡ് ക്യാമറയിൽ പതിഞ്ഞ ഭീതിതമായ അപകട ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
നാഗാലാൻഡിൽ ദിമാപുരിനും കോഹിമയ്ക്കുമിടയിൽ ചുമൗക്കേദിമ ജില്ലയിലെ ദേശീയ പാത 29ൽ ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് കൂറ്റൻ പാറക്കല്ലുകൾ മുകളിൽനിന്ന് ഉരുണ്ടുവന്ന് കാറുകളെ തട്ടിത്തെറിപ്പിച്ചത്.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതിവേഗത്തിൽ ഉരുണ്ടു വരുന്ന പാറക്കല്ല് രണ്ടു കാറുകളെ പൂർണമായും തകർക്കുന്നതും മറ്റൊരു കാറിലേക്കു പതിക്കുന്നതുമാണ് വിഡിയോയിൽ കാണുന്നത്. പിന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡാഷ്ബോർഡ് ക്യാമറയിൽനിന്ന് പകർത്തിയതാണ് വിഡിയോ.
#WATCH | A massive rock smashed a car leaving two people dead and three seriously injured in Dimapur's Chumoukedima, Nagaland, earlier today
(Viral video confirmed by police) pic.twitter.com/0rVUYZLZFN
— ANI (@ANI) July 4, 2023
കാറിലുണ്ടായിരുന്ന ഒരാൾ സംഭവ സ്ഥലത്തുവച്ചും മറ്റൊരാൾ ആശുപത്രിയിലുമാണ് മരിച്ചത്. ഒരാൾ കാറിനുള്ളിൽ കുടുങ്ങി കിടക്കുകയാണെന്നാണ് വിവരം. ഇയാളെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. ‘പകലാ പഹാർ’ എന്ന സ്ഥലത്താണ് അപകടം നടന്നതെന്നും ഉരുൾപ്പൊട്ടലോ മണ്ണിടിച്ചിലോ ഇവിടെ മുൻപ് അധികം ഉണ്ടായിട്ടില്ലെന്നും നാഗാലാൻഡ് മുഖ്യമന്ത്രി നെയ്പെയ് റിയോ അറിയിച്ചു.
അപകടത്തിൽ പരുക്കേറ്റവർക്ക് എല്ലാ വൈദ്യസഹായവും ഉറപ്പാക്കുമെന്നും അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273