മന്ത്രിയുടെ വാഹനത്തിന് വഴി കൊടുക്കാത്തതിന് ലോറി ഡ്രൈവർക്ക് മർദ്ദനം; മന്ത്രിയെ തടഞ്ഞ് നാട്ടുകാർ
കോഴിക്കോട് മന്ത്രിയുടെ വാഹനത്തിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ പൊലീസ് മർദ്ദിച്ചെന്ന് പരാതി. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ വാഹനത്തിനു കടന്നുപോകാൻ സൈഡ് കൊടുത്തില്ലെന്ന കാരണം പറഞ്ഞ് ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെയാണ് മന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ പൊലീസ് മർദ്ദിച്ചത്. ഇതിൽ രോഷാകുലരായ നാട്ടുകാർ മന്ത്രിയുടെ വാഹനം തടഞ്ഞു.
പൊലീസിന്റെ മർദ്ദനമേറ്റ മുഹമ്മദ് സാദിഫ് ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇയാളുടെ കൈയ്ക്കു പരിക്കുണ്ട്. അതേസമയം, മന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ ഗൺമാനെ അധിക്ഷേപിച്ചതിനു രണ്ടു പേർക്കെതിരെ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തു.
സൗത്ത് ബീച്ച് മമ്മാലി കടപ്പുറത്തിനു സമീപത്തുവച്ച് ഇന്ന് ഉച്ചയോടെയാണു സംഭവം. മീൻ ലോറിയിലെ ഡ്രൈവറാണ് മർദ്ദനമേറ്റ മുഹമ്മദ് സാദിഫ്. വടകര ചോമ്പാലയിൽനിന്ന് പരപ്പനങ്ങാടിയിലേക്കു ബീച്ച് റോഡിലൂടെ പോവുകയായിരുന്നു ഇവർ. ഇതിനിടെയാണു മന്ത്രിയുടെ വാഹനത്തിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പൈലറ്റ് വാഹനത്തിലെ പൊലീസുകാർ മർദ്ദിച്ചത്. തുടർന്ന് നാട്ടുകാർ മന്ത്രിയുടെ വാഹനം തടഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു.
അതേ സമയം ആശുപത്രിയിൽ ചികിത്സയിലുള്ള സാദിഫും കുടുംബവും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. പൊലീസിൻ്റെ ഭാഗത്ത് നിന്നുള്ള ഭീഷണിമൂലമാണ് ഇവർ പ്രതികരിക്കാൻ തയ്യാറാകാത്തത് എന്ന് നാട്ടുകാർ പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273