ജിദ്ദ കെഎംസിസിയുടെ ഇടപെടൽ; ഏഴുമാസത്തെ കാത്തിരിപ്പിന് ശേഷം സജീവൻ്റെ മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിച്ചു

ഏഴുമാസത്തെ കാത്തിരിപ്പിന് ശേഷം സജീവന്റെ മൃതദേഹം നാട്ടിൽ എത്തിച്ചു സംസ്കരിച്ചു. കഴിഞ്ഞ ഡിസംബർ 22 ന് ജിദ്ദയിലെ അസ്ഫാനിൽ താമസ സ്‌തലത്തിടുത്ത് പാർക്കിംഗ് യാർഡിൽ വെച്ച് ഉണ്ടായ അപകടത്തെ തുടർന്നാണ് ത്രിശൂർ ജില്ലയിലെ ദേശമംഗലം തലശ്ശേരി സ്വദേശി സജീവൻ മരണപ്പെട്ടത്. സ്പോൻസറുടെ നിസഹകരണവും നീണ്ട നടപടിക്രമങ്ങൾക്കും സാങ്കേതിക കുരുക്കുകളുമാണ് മൃതദേഹം വിട്ടുകിട്ടുന്നതിൽ താമസം നേരിടാൻ കാരണമായത്. സ്പോൻസറുടെ പക്കൽ നിന്ന് പാസ്പ്പോർട്ട് ലഭിക്കാത്തതിനാൽ ജിദ്ദ ഇന്ത്യൻ കോണ്സുലേറ്റിൽ നിന്ന് ലഭിച്ച EC (ഔട്ട് പാസ്) വഴി 6 മാസവും 8 ദിവസത്തിനും ശേഷമാണ് മൃതദേഹം നാട്ടിൽ എത്തിക്കാനായത്.

ജൂൺ 30 ന്‌ വെള്ളിയാഴ്ചയാണ് മൃദദേഹം നാട്ടിലെത്തിച്ചത്. നെടുംബാശ്ശേരി എയർപോർട്ടിൽ നിന്നും സിഎച് സെന്റർ ആംബുലൻസിൽ വീട്ടിൽ എത്തിക്കുമ്പോൾ നാട്ടുകാരും ബന്ധുക്കളുമടക്കം അനേകം പേർ കാത്തുനിൽപ്പുണ്ടായിരുന്നു, ഉച്ചക്ക് ശേഷം 2.30 ന് സജീവന്റെ മൃദദേഹം വീട്ടുവളപ്പിലൊരുക്കിയ ചിതയിൽ സംസ്കരിച്ചു.

32 വർഷമായി ഡ്രൈവറായി പ്രവാസജീവിതം നയിക്കുന്നതിനിടയിലായിരുന്നു ദാരുണാന്ത്യം സംഭവിച്ചത്. ചില സന്നദ്ധ പ്രവർത്തകർ ഏറ്റെടുത്തുവെങ്കിലും സാങ്കേതിക തടസങ്ങൾ മൂലം നടപടിക്രമങ്ങൾ പൂർത്തീകരിക്കാനായില്ല. പിന്നീട് പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങൾ ജിദ്ദ കെഎംസിസി യുടെ നേതാക്കളെ വിളിച്ചു അന്വേഷിക്കുകയും വെൽഫെയർ വിങ് ഏറ്റെടുക്കയുമാണുണ്ടായിരുന്നു.

ജിദ്ദ കെഎംസിസി വെൽഫെയർ വിങ് കൺവീനർ പാണ്ടിക്കാട് മുഹമ്മദ് കുട്ടി യുടെ നേതൃത്വത്തിലാണ് തുടർ നടപടികൾ പൂർത്തീകരിച്ചത്. അപകട മരണമായിരുന്നുവെങ്കിലും അസാധാരണ അപകടമായിരുന്നതിനാലാണ് നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കാല താമസം നേരിട്ടതെന്ന് ജിദ്ദ കെഎംസിസി വെൽഫയർ വിംങ് അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്.

ബന്ധപ്പെടുക: 053 9258 402

WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402

 

Share
error: Content is protected !!