അമ്മയെ കൊല്ലരുതേ…മക്കളുടെ നിലവിളി കേട്ട് കോടതി മുറിയിൽ പ്രതി പൊട്ടിക്കരഞ്ഞു; കൊലപാതക സമയം പ്രതി അറിയാതെ മൊബൈല്‍ ഫോണിലെ സൗണ്ട് റെക്കോര്‍ഡിങ് ഓണായിരുന്നത് പ്രതിക്ക് വിനയായി

യുകെയില്‍ഭാര്യയെും രണ്ട് മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയതിന് 40 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി കോടതി മുറിയില്‍ മക്കളുടെ കരച്ചില്‍ കേട്ട് പൊട്ടിക്കരഞ്ഞു. ആദ്യം ഭാര്യയെയും പിന്നീട് മക്കളെയും കൊല്ലുമ്പോള്‍ കണ്ണൂര്‍ സ്വദേശി സാജുവിന്റെ മൊബൈല്‍ ഫോണില്‍ സൗണ്ട് റെക്കോര്‍ഡിങ് ഓണായിരുന്നു. ഇത് പ്രതി അറിഞ്ഞിരുന്നില്ല. ഏതാണ്ട് ഒന്നര മണിക്കൂറിലധികം സമയം നടന്ന മുഴുവന്‍ കാര്യങ്ങളുടെയും ശബ്ദങ്ങള്‍ പൊലീസിന് ലഭിച്ചു. ഇത് കേസ് അന്വേഷണത്തിലും പിന്നീട് വിചാരണയ്ക്കിടെയും നിര്‍ണായക തെളിവായി മാറി.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

കഴിഞ്ഞ ദിവസം കോടതിയില്‍ ശിക്ഷാ വിധിക്ക് മുമ്പ് ഈ ഓഡിയോ ക്ലിപ്പിലെ ഒന്നര മിനിറ്റ് ഭാഗം കോടതിയില്‍ കേള്‍പ്പിച്ചു. മരണ വെപ്രാളത്തില്‍ ഭാര്യ ദയനീയമായി നിലവിളിക്കുന്നതും ‘അമ്മയെ കൊല്ലരുതേ’ എന്ന് കേണ് അപേക്ഷിക്കുന്ന കുട്ടികളുടെ കരച്ചിലുമാണ് ഇതിലുണ്ടായിരുന്നത്. കുട്ടികളുടെ നിലവിളി കേട്ടതോടെ പ്രതിയും കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു. കെറ്ററിങ് എന്‍എച്ച്എസ് ജനറല്‍ ആശുപത്രിയില്‍ നഴ്‍സായിരുന്ന അഞ്ജുവിനെ ഗൗണിന്റെ വള്ളി ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് പ്രതി കൊന്നതെന്ന് പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. അതിന് ശേഷം മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരെ പാലില്‍ ഉറക്ക ഗുളിക കലര്‍ത്തി കൊല്ലാന്‍ നോക്കിയെങ്കിലും അത് വിജയിക്കാതെ വന്നതോടെ ഭാര്യയെ കൊന്നതുപോലെ മക്കളെയും കഴുത്തുമുറുക്കി കൊല്ലുകയായിരുന്നു.

 

2022 ഡിസംബറിലായിരുന്നു ദാരുണമായ കൊലപാതകങ്ങള്‍ നടന്നത്. കണ്ണൂര്‍ ശ്രീകണ്ഠാപുരം പടിയൂര്‍ സ്വദേശിയായ ചേലവേലില്‍ സാജുവും ഭാര്യ വൈക്കെ കുലശേഖരമംഗലം അറയ്ക്കല്‍ അശോകന്റെയും മകള്‍ അഞ്ജുവും നേരത്തെ സൗദി അറേബ്യയിലായിരുന്നു ജോലി ചെയ്‍തത്. 2021 ഒക്ടോബറിലാണ് ഇവര്‍ ബ്രിട്ടനിലേക്ക് കുടിയേറിയത്. ഷാജുവിന് ജോലി ലഭിക്കാത്തതിന്റെ നിരാശയുണ്ടായിരുന്നു.  ഇതിന് പുറമെ ഭാര്യയെ സംശയവുമുണ്ടായിരുന്നുവെന്ന് പൊലീസ് റിപ്പോര്‍ട്ട് പറയുന്നു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. എന്നാല്‍ അഞ്ജുവിന് മറ്റാരുമായോ ബന്ധമുണ്ടെന്ന് ഷാജു സംശയിക്കുകയും അതിന്റെ പേരില്‍ വഴക്കുണ്ടാക്കുകയും ചെയ്‍തു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

 

അടുത്ത ദിവസം അഞ്ജു ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിലാണ് ദാരുണമായ കൊലപാതക വിവരം പുറത്തറിഞ്ഞത്. വീട്ടില്‍ തന്നെയുണ്ടായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‍തു. കഴിഞ്ഞ ദിവസം വിചാരണ പൂര്‍ത്തിയാക്കി 40 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചപ്പോള്‍ പ്രതി നിര്‍വികാരനായി കേട്ടു നിന്നു.  നാട്ടില്‍ അമ്മ ഒറ്റയ്ക്കാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും മാത്രമാണ് പ്രതിക്കായി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്.

ഷാജു നേരത്തെ തന്നെ കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു. ഇത് കാരണം ശിക്ഷയില്‍ അഞ്ച് വര്‍ഷത്തെ ഇളവ് ലഭിച്ചു. 40 വര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയാലും പ്രതി സാമൂഹിക സുരക്ഷയ്ക്ക് ഭീഷണിയല്ലെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ 90 വയസിന് ശേഷവും ജയില്‍ മോചിതനാവാന്‍ സാധിക്കൂ.

 

പ്രതിയെ പൊലീസ് വെടിവെച്ച് കീഴ്പ്പെടുത്തുന്നു. വീഡിയോ കാണാം…

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്.

ബന്ധപ്പെടുക: 053 9258 402

WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402

Share
error: Content is protected !!