‘നിയമസഭ കയ്യാങ്കളിക്കേസ് പുനരന്വേഷിക്കണം’: കോടതിയിൽ നാടകീയ നീക്കവുമായി പൊലീസ്

നിയമസഭ കയ്യാങ്കളിക്കേസിൽ പൊലീസിന്റെ നാടകീയ നീക്കം. കേസിന്റെ വിചാരണത്തീയതി നിശ്ചയിക്കാനിരിക്കെ, പുനരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്. എൽഡിഎഫ് നേതാക്കളും മന്ത്രി വി.ശിവൻകുട്ടിയുമാണ് കേസിലെ പ്രതികൾ.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

മുൻ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്, വിവിധ കോടതികളിലുള്ള കേസുകൾ ഒരുമിച്ച് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വിധി പറയാൻ കോടതി ചേർന്നപ്പോഴാണ് പുനരന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. അനുബന്ധ കുറ്റപത്രം സമർപ്പിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സഭയിലെ കയ്യാങ്കളിക്കിടെ പരുക്ക് പറ്റിയെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുൻ എംഎൽഎമാരായ ജമീല പ്രകാശവും കെ.കെ.ലതികയും കോടതിയെ സമീപിച്ചിരുന്നു.

 

പരുക്ക് പറ്റിയെന്ന് സാക്ഷ്യപ്പെടുത്തിയ 14 വൂണ്ട് സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ടെന്നും അതേപ്പറ്റി വിശദമായി അന്വേഷിക്കണമെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ പറഞ്ഞു. തെളിവുകൾ ലഭിച്ചാൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കാനും അനുമതി തേടി. കോടതിയിൽ വായിച്ച നിലവിലെ കുറ്റപത്രം പിൻവലിക്കുകയാണോ എന്നും എന്തിനാണ് അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നതെന്നും കോടതി ആരാഞ്ഞു. പുനരന്വേഷണം എന്ന ആവശ്യം ഉന്നയിക്കാൻ പൊലീസിന് അധികാരമുണ്ട്. അന്വേഷണം നടത്തി പുതിയ തെളിവുകൾ ലഭിക്കുന്നതിനു മുൻപ് അനുബന്ധ കുറ്റപത്രം സമർപ്പിക്കണമെന്ന ആവശ്യം എങ്ങനെ അനുവദിക്കാൻ കഴിയുമെന്നും കോടതി ചോദിച്ചു.

 

 

 

പുനരന്വേഷണമാണ് ആവശ്യമെന്നും തെളിവുകൾ ലഭിച്ചാൽ മാത്രമേ അനുബന്ധ കുറ്റപത്രം സമർപ്പിക്കൂ എന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. അനുബന്ധ കുറ്റപത്രം സമർപ്പിക്കാൻ അനുവദിക്കണമെന്ന അപേക്ഷ പിൻവലിക്കാമെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. കോടതി നടപടികൾ തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് ജമീല പ്രകാശം, കെ.കെ.ലതിക, കേസിലെ പ്രതികളും മുൻ എംഎൽഎമാരായ കെ.അജിത്, കെ.ടി.ജലീൽ, സി.കെ.സദാശിവൻ എന്നിവർ വിവിധ മജിസ്ട്രേറ്റ് കോടതികളിൽ നൽകിയ ഹർജികളാണ് ഒരുമിച്ച് വാദം കേൾക്കണോ എന്ന് കോടതി പരിഗണിക്കുന്നത്.

 

മന്ത്രി വി.ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണു കേസിലെ പ്രതികൾ. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്.

ബന്ധപ്പെടുക: 053 9258 402

WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402

 

Share
error: Content is protected !!