നാട്ടിലേക്കുള്ള മടക്കയാത്രക്കിടെ മലയാളി ഹജ്ജ് തീർഥാടകൻ ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞ് വീണ് മരിച്ചു

മലയാളി ഹജ്ജ് തീർത്ഥാടകൻ ജിദ്ദ എയർപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു. പാലാരിവട്ടം സ്വദേശി പ്രിയ ടെക്സ് ഉടമ കൂടിയായ അബ്ദുൽ അസീസ് (69)ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയതായിരുന്നു.  ഹജ്ജ് നിർവഹിച്ച് നാട്ടിലേക്ക് മടങ്ങും വഴി ജിദ്ദ എയർപോർട്ടിൽ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.

ജിദ്ദയിലെ കിംങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിച്ച് വരികയാണ്.

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!