വരുന്നു ‘മെറ്റ’ യുടെ പുതിയ ആപ്ലിക്കേഷൻ സ്റ്റോർ; ഗൂഗിൾ പ്ലേ സ്റ്റോറിനും, ആപ്പിൾ സ്റ്റോറിനും വെല്ലുവിളിയാകും
വരുന്നു പുതിയ ആപ്ലിക്കേഷൻ സ്റ്റോർ. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുടെ ഉടമയായ മെറ്റ കമ്പനിയാണ് പുതിയ ആപ്ലിക്കേഷൻ സ്റ്റോർ പുറത്തിറക്കുന്നത്. നിലവിലെ ആപ്പ് സ്റ്റോറുകളായ ഗൂഗിൾ പ്ലേ, ആപ്പിളിൻ്റെ ആപ്പ് സ്റ്റോർ എന്നിവയുമായി മത്സരിക്കുക എന്ന ഉദ്ദേശത്തോടെയാണ് മെറ്റ രംഗത്തെത്തുക.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡെവലപ്പർമാരുമായി സഹകരിച്ചുകൊണ്ട് “മെറ്റ” ഈ വർഷം തന്നെ പരീക്ഷണാടിസ്ഥാനത്തിൽ അതിന്റെ പ്രോഗ്രാം ആരംഭിക്കും, അടുത്ത വർഷം ആദ്യം പ്രാബല്യത്തിൽ വരും. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ഡിജിറ്റൽ മാർക്കറ്റ് നിയമങ്ങൾക്കനുസൃതമായാണ് പുതിയ ആപ്പ് സ്റ്റോർ പ്രവർത്തിക്കുക.
ഈ നിയമമനുസരിച്ച്, “Google Play” അല്ലെങ്കിൽ “App Store” ഒഴികെയുള്ള മറ്റ് സ്റ്റോറുകളിൽ നിന്നും ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കാൻ “Apple” ഉം “Google” ഉം ബാധ്യസ്ഥരായിരിക്കും. അതായത് നിലവിൽ ഗൂഗിൾ പ്ലേയും, ആപ്പ് സ്റ്റോറും ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കൾക്കും പുതിയ ആപ്പ് സ്റ്റോറിൽ നിന്നും നിയമാനുസൃതമായി തന്നെ ആപ്പുകൾ ഡൌണ്ലോഡ് ചെയ്യാൻ അനുവാദമുണ്ടാകും.
പുതിയ ആപ്ലിക്കേഷൻ സ്റ്റോറിൻ്റെ ബീറ്റാ ഘട്ടത്തിൽ സഹകരിക്കുന്ന ഡെവലപ്പർമാർക്ക് അവരുടെ സ്വന്തം ആപ്ലിക്കേഷനുകൾ പുതിയ ആപ്പ് സ്റ്റോറിൽ ഹോസ്റ്റ് ചെയ്യാൻ അനുവാദമുണ്ടാകും. ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൻ്റെ ഡൗൺലോഡ് ലിങ്ക് ഉപയോഗിക്കാതെ തന്നെ, അവർക്ക് ദൃശ്യമാകുന്ന പ്രസിദ്ധീകരണങ്ങളിൽ നിന്നോ പരസ്യങ്ങളിൽ നിന്നോ നേരിട്ട് ആപ്ലിക്കേഷനുകളും ഗെയിമുകളും ഡൗൺലോഡ് ചെയ്യാൻ അനുവദിക്കുമെന്നും മെറ്റാ പറഞ്ഞു.
“Google” ഉം “Apple” ഉം ഇപ്പോൾ ചെയ്യുന്നതുപോലെ, ആപ്ലിക്കേഷനുകളിലെ ഇന്റേണൽ പർച്ചേസുകളിൽ നിന്ന് ഒരു ഷെയർ എടുക്കാനോ ഫീസ് വാങ്ങാനോ തങ്ങൾ ഇപ്പോൾ ആലോചിക്കുന്നില്ലെന്നും മെറ്റ വ്യക്തമാക്കി.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273