പ്രവാസികൾക്ക് സന്തോഷ വാർത്ത; സൗദിയിൽ ഇഖാമ പ്രൊഫഷൻ മാറ്റാൻ അവസരം, സുരക്ഷിത പ്രൊഫഷനുകൾ ഏതൊക്കെ എന്നറിയാം

സൗദിയിൽ തൊഴിൽ പ്രൊഫഷൻ മാറ്റാൻ സാധിക്കാത്തതിലൂടെ പ്രയാസത്തിലായ പ്രവാസികൾക്ക് ഇപ്പോൾ ഇഷ്ടപ്പെട്ട പ്രൊഫഷനിലേക്ക് മാറ്റാൻ അവസരം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രൊഫഷൻ മാറ്റം അനുവദിക്കുന്നുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്തി മലയാളികളുൾപ്പെടെ നിരവധി പ്രാവിസകൾ സുരക്ഷിത പ്രൊഫഷനുകളിലേക്ക് ഇതിനോടകം മാറി കഴിഞ്ഞു.

 

പ്രൊഫഷൻ മാറ്റം അനുവദിച്ചതായി ഔദ്യോഗിക അറിയിപ്പുകളൊന്നും അധികൃതരിൽ നിന്നും പുറത്ത് വന്നിട്ടില്ല. എന്നാൽ പ്രൊഫഷൻ മാറ്റത്തിന് വിലക്കേർപ്പെടുത്തിയപ്പോഴും അക്കാര്യം ഔദ്യോഗികമായി അറിയിച്ചിരുന്നില്ല എന്നാണ് സൗദിയിലെ ജനറൽ സർവീസ് കേന്ദ്രങ്ങളിൽ നിന്നും അറിയുന്നത്. അതേ സമയം പ്രൊഫഷൻ മാറ്റാൻ സാധിക്കാതെ പ്രതിസന്ധിയിലായിരുന്ന അക്കൗണ്ടന്റ്, ടെക്‌നീഷ്യൻ, എഞ്ചിനീയർ തുങ്ങിയ പ്രൊഫഷനുകളിലുള്ള നിരവധി പേർ ഇതിനോടകം പ്രൊഫഷൻ മാറിയിട്ടുണ്ട്. ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്ത് വരാത്തതിനാൽ തന്നെ ഈ ഇളവ് എത്ര കാലത്തേക്കാണെന്നതും വ്യക്തമല്ല.

 

നേരത്തെ പദവി ശരിയാക്കാൻ അനുവദിച്ചിരുന്ന ആനുകൂല്യം ഉപയോഗപ്പെടുത്തി നിരവധി പ്രവാസികൾ താഴ്ന്ന പ്രൊഫഷനുകളിൽ നിന്നും ഉയർന്ന പ്രൊഫഷനുകളിലേക്ക് മാറ്റിയിരുന്നു. കുടുംബത്തെ സന്ദർശക വിസയിൽ കൊണ്ടുവരുന്നതിനും, അയൽ ജിസിസി രാജ്യങ്ങൾ സന്ദർശിക്കുന്നതിനും സഹായകരമാകാൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ പിന്നീട് ഇത് ഇവർക്ക് തന്നെ വിനയായി. ഉയർന്ന പ്രൊഫഷനുകളിൽ ജോലി ചെയ്യുന്നവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടതോെടെ പ്രൊഫഷൻ മാറ്റിയവരെല്ലാം പ്രതിസന്ധിയിലായി. കൂടാതെ പ്രൊഫഷൻ മാറ്റം തൊഴിൽ മന്ത്രാലയം നിറുത്തി വെക്കുകയും ചെയ്തു. ഇതോടെ സുരക്ഷിത പ്രൊഫഷനുകളിലേക്ക് മാറാനാകാതെ നിരവധി പ്രവാസികൾ പ്രതിസന്ധിയിലായി. ഇക്കാരണത്താൽ തന്നെ ഇഖാമ പുതുക്കാനാകാതെ പലരും ഫൈനൽ എക്‌സറ്റിൽ നാട്ടിലേക്ക് പോകുകയും ചെയ്തു.

 

ഈ രീതിയിൽ പ്രതിസന്ധിയിലായ പ്രവാസികൾക്ക് സുരക്ഷിത പ്രൊഫഷനുകളിലേക്ക് മാറാനുള്ള ഏറ്റവും നല്ല അവസരമാണ് ഇപ്പോൾ കൈവന്നിട്ടുള്ളത്. എന്നാൽ പുതിയ പ്രൊഫഷൻ തെരഞ്ഞെടുക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

 

1. നൂറ് ശതമാനം സൗദികൾക്ക് മാത്രമായി നീക്കി വെച്ച പ്രൊഫഷനുകൾ തെരഞ്ഞെടുക്കരുത്. (അത്തരം പ്രൊഫഷനുകളുടെ പട്ടിക താഴെ നൽകുന്നു)

2. നിശ്ചിത ശതമാനം മാത്രം സൗദികൾക്ക് നീക്കി വെച്ച പ്രൊഫഷനുകൾ തെരഞ്ഞെടുക്കുയാണെങ്കിൽ, അത്തരം പ്രൊഫഷനുകളിൽ ഓരോരുത്തരുടേയും സ്ഥാപനത്തിലെ നിലവിലെ ശതമാനം മറികടക്കുമോ എന്ന് ഉറപ്പ് വരുത്തുക.

3. എല്ലാ സ്ഥാപനങ്ങൾക്കും എല്ലാ പ്രൊഫഷനുകളും അനുവദിക്കില്ല. അതിനാൽ ഓരോരുത്തരുടേയും സ്ഥാപനത്തിന് അനുവദിച്ചിരിക്കുന്ന പ്രൊഫഷനുകൾ ഏതെല്ലാമാണെന്ന് ബന്ധപ്പെട്ടവരുമായി ആലോചിച്ച് ഉറപ്പ് വരുത്തുക.

4. യോഗ്യത തെളിയിക്കാനുള്ള സർട്ടിഫിക്കറ്റുകളോ മറ്റോ ഉള്ളവർ അവരവരുട യോഗ്യതയുമായി ചേർന്ന് വരുന്ന പ്രൊഫഷൻ തെരഞ്ഞെടുക്കുന്നതാകും ഉചിതം. ഉദാഹരണം – ഇപ്പോൾ എഞ്ചിനീയർ, ടെക്‌നീഷ്യൻ തുടങ്ങിയ പ്രൊഫഷനുകളുള്ളവർ, ബി.കോം ബിരുദധാരിയാണെങ്കിൽ, അത്തരക്കാർ അക്കൗണ്ടിംഗ് പ്രൊഫഷനുകളിലേക്ക് മാറുന്നതാണ് അഭികാമ്യം.

5. പ്രൊഫഷൻ മാറ്റാനുള്ള ഇപ്പോഴത്ത ഇളവ് എത്ര കാലത്തേക്ക് എന്നത് വ്യക്തമാല്ലാത്തതിനാൽ, പ്രതിസന്ധി നേരിടുന്നവർ എത്രെയും വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതാണ് നല്ലത്.

6. ഇത് വരെ നൂറോളം പ്രൊഫഷനുകളാണ് സൌദികൾക്ക് വേണ്ടി 100 ശതമാനം സംവരണം ഏർപ്പെടുത്തിയത്. ആ പ്രൊഫഷനുകളുടെ പട്ടിക താഴെ കാണാം. നിലവിൽ ഈ പ്രൊഫഷനുകളിൽ ജോലിചെയ്യുന്നവരും സുരക്ഷിത പ്രൊഫഷനുകളിലേക്ക് മാറുന്നതാണ് നല്ലത്.

 

തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഞങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
.

 

 

100 ശതമാനം സൗദി പൗരന്മാർക്ക് മാത്രമായി സംവരണം ചെയ്ത പ്രൊഫഷനുകൾ:

1-Cashier.

2-Complaint Clerk or Claims Clerk.

3-Booking Clerk.

4-Customs clearance clerk.

5-Director of personnel relations.

6-Director of Labor Affairs.

7-Reservation Agent.

8-Tourist Program Designer.

9-Duty Clerk or Attendance Control Clerk.

10-Employment Clerk.

11-Executive HR Manager.

12-Female Sales Specialist for Ladies Shop.

13-Head of Personnel Department.

14-HR Manager.

15-Senior HR Coordinator.

16-Payroll Officer.

17-HR Director.

18-Compensation and Benefits Officer.

19-Training Manager.

20-Key Specialist.

21-Labor Affairs Manager.

22-Receptionist (general).

23-Receptionist (hospitals).

24-Receptionist (hotel).

25-Recruitment Clerk or Employment Clerk.

26-Representative or Broker.

27-Security Guard.

28-Treasurer.

29-Staff Affairs Clerk or Personal Affairs Clerk.

30-Staff Relations Manager.

31-Staff Relations Specialist.

32-Individual Affairs Clerk.

33-Timekeeper.

34-Typist.

35-Shops selling watches.

36-Shops selling Eye-Glasses and Frames.

37-Medical appliances and equipment shops.

38-Electrical appliances and electronic shops.

39-Car Spare Parts Shops.

40-Building and construction material shops.

41-Shops selling Carpets.

42-Automobile and motorbike showrooms.

43-Home and office furniture shops.

44-Readymade garments, Children’s and men’s wear.

45-Household utensils shops.

46-Confectionery shops and patisseries.

47-Light-vehicle driver

48-Order Taker.

49-Safety and security officer.

50-Safety and security supervisor.

51-Food service employee.

52-Telephone operator.

53-Supervisor of telephone operators.

54-Data-entry clerk.

55-Administrative clerk.

56-Secretary.

57-General services supervisor.

58-Room service supervisor.

59-Maintenance supervisor.

60-Sales and marketing supervisor.

61-Tourism programs supervisor.

62-Front office supervisor.

63-Director of security and safety.

64-Acting director.

65-Maintenance manager.

66-Room service manager.

67-Customer service manager.

68-Administrative manager.

69-Sales and marketing representative.

70-Director of tourism programs.

71-Director of the front office.

72-Director of staff relations.

73-Health and Safety professionals.

74-Customer Care Service Officer at Call Centers.

75-Translator.

76-Stock Keeper. –

77-Real Estate Broker.

78-Real Estate Sale and Rental Broker.

79-Land and Real Estate Registry Clerk.

80-Real Estate Marketer.

81-Property Manager.

82-Certified Sustainable Engineer.

83-Certified Resident Engineer.

84-Quality Inspector Engineer.

85-Building Inspector.

86-Real Estate Arbitrator.

87-Government Relations Officer.

88-General manager.

89-Customs Categorizer.

90-Customs clearance broker.

91- Copilot – 315305.

92- Air controller – 315301.

93- Dispatcher – 315402.

94- Meteorologist – 315401.

95- Tourist Information Clerk – 221024 .

96- Call Center Clerk – 422201.

97- Customer Service Center Inquiries Clerk – 422202.

98- Query Clerk – 422501.

99- Customer Data Clerk – 422902.

100- ATV splitter operator – 422302 .

 

 

കൂടുതൽ വിരങ്ങൾ ഉടൻ അപ്ഡേറ്റ് ചെയ്യുന്നതാണ്.

 

തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഞങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
.

 

ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്.

ബലിപെരുന്നാളിന് ജിദ്ദയിൽ നിന്നും പ്രത്യേക ടൂർ പാക്കേജ്, ഫാമിലികൾക്കും സൗകര്യം.

ബന്ധപ്പെടുക: 053 9258 402

WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402

 

Share
error: Content is protected !!