ഹജ്ജ് നിർവഹിക്കാൻ എന്ത് കൊണ്ട് കാൽനടയായി വന്നു? ശിഹാബ് ചോറ്റൂരിൻ്റെ വിശദീകരണം സൗദി ഹജ്ജ് ഉംറ മന്ത്രാലയം പ്രസിദ്ധീകരിച്ചു – വീഡിയോ
ഹജ്ജ് നിർവഹിക്കാനായി മലപ്പുറം ജില്ലയിലെ ചോറ്റൂരിൽ നിന്നും കാൽ നടയായി മക്കയിലെത്തിയ ശിഹാബ് ചോറ്റൂരിൻ്റെ യാത്ര അനുഭവങ്ങൾ സൌദി ഹജ്ജ് ഉംറ മന്ത്രാലയം പങ്കുവെച്ചു. എന്ത് കൊണ്ട് കാൽ നടയായി ഹജ്ജിന് വന്നു എന്ന ചോദ്യത്തിന് ശിഹാബ് നൽകുന്ന വിശദീകരണമാണ് മന്ത്രാലയം പുറത്ത് വിട്ടത്.
“ഓരോ മനുഷ്യനും ഓരോ സ്വപ്നങ്ങളുണ്ടാകും. എൻ്റെ സ്വപ്നം ഇതായിരുന്നു. ആഗ്രഹം ആദ്യമായി പങ്കുവെച്ചത് ഉമ്മയോടായിരുന്നു. പൂർണ സന്തോഷത്തോടെ ഉമ്മ അനുവാദം നൽകി. ആഗഹിച്ചതിലും വലിയ സ്വീകരണമാണ് മക്കയിലും മദീനയിലും ലഭിച്ചത്” – ശിഹാബ് പറഞ്ഞു.
യാത്ര അനുഭവങ്ങൾ മലയാളത്തിലാണ് ശിഹാബ് പങ്കുവെക്കുന്നതെങ്കിലും, ഇംഗ്ലീഷ് സബ് ടൈറ്റിലോട് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
All ways leading to a different aim. However, the destination is same.#Proclaim_to_the_People#Makkah_and_Madinah_Eagerly_Await_You pic.twitter.com/xVSNOI9GWe
— Ministry of Hajj and Umrah (@MoHU_En) June 18, 2023
2022 ജൂൺ രണ്ടിനാണ് ശിഹാബ് മലപ്പുറം വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടന്‍ തറവാട്ടില്‍ നിന്ന് ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കാനായി കാൽനട യാത്ര ആരംഭിച്ചത്. ആഴ്ചകൾക്ക് മുമ്പ് ലക്ഷ്യം പൂർത്തീകരിച്ച് ശിഹാബ് മക്കയിലെത്തി. ഇന്ത്യ, പാകിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങൾ താണ്ടിയാണ് ശിഹാബ് സൌദിയിലെത്തിയത്. സൌദിയിലെത്തിയ ശിഹാബിൻ്റെ ആദ്യ ലക്ഷ്യം മദീനയായിരുന്നു, ഇറാഖിൽ നിന്ന് കുവൈത്ത് വഴിയാണ് ഇദ്ദേഹം സൌദിയിലേക്ക് പ്രവേശിച്ചത്.
കേരളത്തിൽ നിന്ന് കാൽനടയായി യാത്ര ആരംഭിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് പാക്കിസ്ഥാനിലെത്തി. പാകിസ്താൻ വിസ നൽകാൻ വൈകിയതിനാൽ ഏകദേശം നാല് മാസത്തോളം ശിഹാബ് അമൃത്സറിലെ ആഫിയ കിഡ്‌സ് സ്‌കൂളിലായിരുന്നു താമസിച്ചിരുന്നത്. ഫെബ്രുവരി 5 ന് വിസ ലഭിച്ചതോടെ യാത്ര പുനരാരംഭിച്ചു.
പാകിസ്ഥാനിൽ ഏകദേശം 120 കിലോമീറ്ററും പിന്നീട് ഇറാനിലും ഇറാഖിലും കുവൈത്തിലും കാൽ നടയായി യാത്ര തുടർന്നു. കുവൈത്തിൽ നിന്ന് സൌദി ലക്ഷ്യമാക്കി നീങ്ങിയ ശിഹാബിന് അവാസന ദിവസം സൌദി അതിർത്തിയിലെത്താൻ 61 കിലോമീറ്റർ താണ്ടേണ്ടി വന്നു.
ഇറാക്കിൽ നിന്ന് കുവൈത്ത് – ബസറ വഴി സൌദിയിലേക്ക് വരാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കുവൈത്തിൽ പ്രവേശിക്കാതെ തന്നെ ഇറാക്കിൽ നിന്ന് നേരെ സൌദിയിലേക്ക് പ്രവേശിക്കാനാകുമെന്ന് ഒരു പൊലസ് ഓഫീസർ നൽകിയ നിർദ്ദേശത്തിനനുസരിച്ച് നേരെ സൌദിയിലേക്ക് യാത്ര തുടർന്നു. എന്നാൽ ഇറാക്കിൽ നിന്ന് വിദേശികൾക്ക് നേരിട്ട് സൌദിയിലേക്ക് പ്രവേശിക്കുന്നതിന് തടസ്സങ്ങളുണ്ടെന്ന് മിലിട്ടറി ഉദ്യോഗസ്ഥർ അറിയച്ചതോടെ യാത്രയുടെ തുടക്കത്തിൽ തന്നെ കുവൈത്ത് വഴി യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
പാകിസ്താൻ വിസ നൽകാൻ വൈകിയതിനാൽ ഏകദേശം നാല് മാസത്തോളം അമൃത്സറിലെ ആഫിയ കിഡ്സ് സ്‌കൂളിലാണ് ശിഹാബ് താമസിച്ചിരുന്നത്. ഫെബ്രുവരി അഞ്ചിനാണ് പാകിസ്താൻ ട്രാൻസിറ്റ് വിസ നൽകിയത്. തുടർന്ന് ഫെബ്രുവരി ആറിന് പാകിസ്താനിലേക്ക് പ്രവേശിച്ചു. അതിർത്തി കടക്കുന്ന വേളയിൽ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ വഴി ദൃശ്യങ്ങൾ കാണിച്ചിരുന്നു. ഈ വേളയിൽ എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് ‘താങ്ക്‌യൂ ഇന്ത്യ’ എന്നായിരുന്നു ശിഹാബിന്റെ മറുപടി.’അൽഹംദുലില്ലാഹ്, പാകിസ്താനിലെത്തി’ എന്ന കുറിപ്പോടെ പാകിസ്താനിലെത്തിയ ശേഷമുള്ള ചിത്രം ശിഹാബിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയും പങ്കുവെച്ചു.
2022 ജൂണ് 2ന് പുലർച്ചെ വീട്ടിൽ നിന്ന് യാത്ര ആരംഭിച്ച ശിഹാബിൻ്റെ ആദ്യ ലക്ഷ്യം 74 ദിവസം കൊണ്ട് വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് പഞ്ചാബിലെ വാഗാ അതിർത്തി വഴി പാക്കിസ്ഥാനിലെത്തുക എന്നതായിരുന്നു. വിവിധ രാജ്യങ്ങൾ താണ്ടി എട്ട് മാസം കൊണ്ട് ലക്ഷ്യം പൂർത്തീകരിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ.
മുൻ പ്രവാസിയായിരുന്ന ശിഹാബ് നാട്ടിൽ സൂപ്പർമാർക്കറ്റ് നടത്തി വരികയാണ്. അതിനോടപ്പം യൂട്യൂബ് ചാനലുമുണ്ട്. ആതവനാട് ചോറ്റൂരിലെ ചേലമ്പാടൻ സൈതലവി – സൈനബ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ശിഹാബ്. ശബ്നയാണ് ഭാര്യ. മുഅ്മിനസൈനബ് മകളാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273