മിനി വാനിൻ്റെ വലിപ്പം, തറയിൽ ഇരുത്തം, കൊടും തണുപ്പും ഇരുട്ടും; ടൈറ്റാനിക്കിനരികെ തകർന്ന ടെറ്റൻ്റെ ഉൾകാഴ്ചകൾ ഇങ്ങനെ, മൃതദേഹങ്ങൾ വീണ്ടെടുക്കുക ദുഷ്‌കരം
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 13,000 അടി താഴെ സ്ഥിതി ചെയ്യുന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി ‘ടൈറ്റൻ’ എന്ന ടൂറിസ്റ്റ് അന്തർവാഹിനി ഞായറാഴ്ചയാണ് യാത്ര തിരിച്ചത്. യാത്ര തുടങ്ങി ഏകദേശം ഒന്നാൽ ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ അതിന്റെ മാതൃ കപ്പലായ പോളാർ പ്രിൻസുമായുള്ള ബന്ധം നഷ്ടപ്പെട്ടു. കടലിനുള്ളിലുണ്ടായ മർദത്തിൽ പേടകം പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് അന്തർവാഹിനിയിലുണ്ടായിരുന്ന ഓഷ്യൻഗേറ്റ് സിഇഒയും സ്ഥാപകനുമായ സ്റ്റോക്ക്ടൺ റഷ്, ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാർഡിംഗ്, ഫ്രഞ്ച് മുങ്ങൽ വിദഗ്ധൻ പോൾ-ഹെൻറി നർജിയോലെറ്റ്, പാകിസ്താൻ ശതകോടീശ്വരൻ ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ ദാവൂദ് എന്നിവരുൾപ്പെടെ സഞ്ചാരികൾ മരിച്ചെന്ന് സ്ഥിരീകരിച്ചത്.
അഞ്ച് മുതിർന്നവർക്ക് കഷ്ടിച്ച് ഇരിക്കാവുന്ന ഒരു മിനിവാനിന്റെ വലുപ്പം മാത്രമായിരുന്നു ടൈറ്റൻ പേടകത്തിനുണ്ടായിരുന്നത്. മറ്റ് അന്തർവാഹിനിയിൽ നിന്ന് ഒരുപാട് വ്യത്യാസപ്പെട്ടതായിരുന്നു ടൈറ്റൻ. സമുദ്രത്തിന്റെ അടിയിലേക്ക് പോകാനും തിരിച്ചുവരാനും മാതൃകപ്പലിന്‍റെ പിന്തുണ ഇതിന് ആവശ്യമാണ്. പരമാവധി 10 മുതൽ 11 മണിക്കൂർവരെ മാത്രമേ ഈ അന്തർവാഹിനിക്ക് കടലിനടയിൽ ചെലവിടാൻ സാധിക്കൂ..അതേസമയം, മറ്റ് അന്തർവാഹിനികൾക്ക് മാസങ്ങളോളം വെള്ളത്തിനടിയിൽ കഴിയാൻ സാധിക്കും.
പ്രതീകാത്മക ചിത്രം
ഇരിക്കാനൊരു സീറ്റുപോലുമില്ല, കാഴ്ചകൾ കാണാൻ മോണിറ്റർ
പേടകത്തിനുള്ളിൽ സീറ്റിൽ ചാരിയിരുന്ന് കാഴ്ചകൾ കാണാൻ സാധിക്കുമെന്ന് കരുതിയാൽ തെറ്റി. അഞ്ചുപേർക്ക് കഷ്ടിച്ച് ഇരിക്കാവുന്ന അന്തർവാഹിനിയിൽ ഒരു സീറ്റുപോലുമില്ല. സഞ്ചാരികൾ നിലത്ത് കാലുമടക്കി ഇരിക്കണം.ഷൂ പോലും ധരിക്കാൻ പറ്റില്ല.
പേടകത്തിനുള്ളിൽ ഒരു ടോയ്ലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.യാത്രയുടെ ലക്ഷ്യം തകർന്നുകിടക്കുന്ന ടൈറ്റാനിക് കപ്പൽ കാണുക എന്നതായിരുന്നു. എന്നാൽ ഈ കാഴ്ചകൾ ചെറിയൊരു ജനൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മോണിറ്റർ വഴിയാണ് കൂടുതൽ കാഴ്ചകൾ യാത്രക്കാർക്ക് കാണാൻ സാധിക്കുക. ഫോട്ടോകളും 4k വീഡിയോകളും ഷൂട്ട് ചെയ്യാൻ കഴിവുള്ള ഇമേജിംഗ് ഉപകരണങ്ങളും പേടകത്തിന് പുറത്ത് സജ്ജീകരിച്ചിട്ടുണ്ട്.
ടൈറ്റൻ എന്ന സമുദ്രപേടകം
ലോകത്തിൽ തന്നെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏക സമുദ്രപേടകമാണ് ടൈറ്റൻ. മറൈൻ കമ്പനിയായ ഓഷൻഗേറ്റ് എക്സിപിഡിഷൻസിന്റെ ഉടമസ്ഥതയിലാണ് ടൈറ്റൻ സമുദ്രപേടകം. ടൈറ്റാനിക്കിന്റെ അവശിഷ്‌ടങ്ങൾ ഏറ്റവും അടുത്തു കാണാമെന്നതാണ് ഈ സമുദ്രപര്യവേഷണത്തിന്റെ പ്രധാന ആകർഷണം. 2015ലാണ് ഓഷൻഗേറ്റ് ആദ്യമായി ‘സൈക്ലോപ്സ്’ എന്ന സമുദ്രപേടകം പരീക്ഷിച്ചത്. തുടർന്നാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി വിനോദ സഞ്ചാരികൾക്കു അവസരം നൽകാൻ ടൈറ്റൻ നിർമിച്ചത്. സാധാരണ മനുഷ്യന് കാണാൻ കഴിയാത്ത സമുദ്രാന്തർഭാഗത്തെ വിസ്‌മയം നിങ്ങൾക്കു കാണാനുള്ള അവസരം ടൈറ്റൻ ഒരുക്കുമെന്നാണ് ഈ യാത്രയെകുറിച്ച് ഓഷൻഗേറ്റിന്റെ അവകാശവാദം. 2018ൽ ആയിരുന്നു ടൈറ്റന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യ സമുദ്രാന്തർ ദൗത്യം. 2021ലായിരുന്നു യാത്രക്കാരുമായി ടൈറ്റന്റെ കന്നിയാത്ര. കഴിഞ്ഞ വർഷം 10 ഡൈവുകൾ ടൈറ്റൻ നടത്തി. ഇവയൊന്നും ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ തേടിയുള്ള യാത്രയായിരുന്നില്ല. ലോഞ്ചിങ് പ്ലാറ്റ്‌ഫോമിൽനിന്ന് വേർപ്പെട്ടാൽ മണിക്കൂറിൽ നാലു കിലോമീറ്റർ വേഗത്തിലാണ് ടൈറ്റന്റെ സഞ്ചാരം. ഒരുയാത്രയിൽ ഒരു ദശലക്ഷം ഡോളറാണ് ടൈറ്റന്റെ ഇന്ധന ചെലവെന്ന് ഓഷൻഗേറ്റ് സിഇഒ സ്റ്റോക്ടൺ റഷ് കഴിഞ്ഞവർഷം പറഞ്ഞിരുന്നു.
ടൈറ്റൻ യാത്രയ്‌ക്ക് പ്രത്യേക പരിശീലനമില്ല
ടൈറ്റൻ പര്യവേഷണത്തിനായി യാതൊരുവിധത്തിലുള്ള ഡൈവിങ്ങ് പരിശീലനവും ആവശ്യമില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. യാത്രക്കാർക്കു 18 വയസ്സു പ്രായമുണ്ടായിരിക്കണമെന്നും പരിമിതമായ സ്ഥലങ്ങളിൽ ഇരിക്കാൻ സാധിക്കുന്നവരായിരിക്കണമെന്നും മാത്രമാണ് വ്യവസ്ഥ. യാത്രയ്‌ക്കു മുൻപ് സുരക്ഷ സംബന്ധിച്ച് ചെറിയ വിവരണവും നൽകും. ഇതിൽ കൂടുതലായി യാതൊരുവിധ സുരക്ഷാ നിർദേശങ്ങവും നൽകാറില്ല.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273