ഭാര്യയോടൊപ്പം ഹജ്ജിനെത്തിയ മലയാളി മക്കയിൽ മരിച്ചു

ഹജ്ജ് കർമ്മം നിർവഹിക്കുന്നതിനായി മക്കയിലെത്തിയ മലയാളി മരിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി മക്കയിൽ എത്തിയ കണ്ണൂർ നോർത്ത് മാട്ടൂൽ സ്വദേശി ബയാൻ ചാലിൽ അബ്ദുല്ല (71) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

ഭാര്യ ഖദീജയോടൊപ്പം ഹജ്ജിനെത്തിയ ഇദ്ദേഹം ഉംറ നിർവഹിച്ചിരുന്നു. പിന്നീട് പക്ഷാഘാതം ബാധിച്ചതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ശനിയാഴ്ച മക്കയിലെ കിങ് അബ്ദുല് അസീസ് ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. ചികിത്സ നടന്ന് വരുന്നതിനിടെ ഇന്ന് (ബുധനാഴ്ച) രാവിലെ 6 മണിക്ക് സാഹിർ ജനറല് ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു.

മക്കൾ: ജസീല, ജുമൈല, മരുമക്കൾ: അബ്ദുൽ ഗഫൂർ, ഷംസീൽ, സഹോദരി: ബീഫാത്തു.

നടപടി ക്രമങ്ങള് പൂർത്തിയാക്കി മൃതദേഹം മക്കയിൽ മറവു ചെയ്യുമെന്ന് അദ്ദേഹത്തെ പരിചരിക്കുകയും മരണാനന്തര നടപടികൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന മക്ക ഐ.സി.എഫ് ഭാരവാഹികൾ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ മറ്റൊരു ഹജ്ജ് തീർഥാടകൻ കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെത്തുടർന്ന് മക്കയിൽ മരിച്ചിരുന്നു. ചെട്ടിപ്പടിയിലെ നടമ്മൽ പുതിയകത്ത് ഹംസ (78) ആണ് മരിച്ചത്. ഈ മാസം എട്ടിന് സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയതായിരുന്നു അദ്ദേഹം. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ലീഗൽ ഡിപ്പാർട്ട്മെന്റ് കൺവയൻസിൽ  സൂപ്രണ്ടായി വിരമിച്ച ഇദ്ദേഹം സ്ഥിര താമസവും മുംബൈയിൽ തന്നെയായിരുന്നു.

പരേതരായ മുഹമ്മദിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ –  സൗദ കണ്ടോത്ത് (മുംബൈ), മക്കൾ – അർഷാദ് (ബാങ്ക് ഓഫ് ഒമാൻ, മസ്‍കത്ത്), ഷബീർ (മുനിസിപ്പൽ കോഓപ്പറേറ്റീവ് ബാങ്ക്, ന്യൂ മുംബൈ), മുംതാസ് (യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ,  ന്യൂ മുംബൈ), സീനത്ത് (എച്ച്.ആർ ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ന്യൂ മുംബൈ). മരുമക്കൾ: നൂർജഹാൻ ഫിസിയോ തെറാപ്പിസ്റ്റ് കണ്ണൂർ, ഷാദിയ മുംബൈ, ഷാനവാസ് കൊടുങ്ങല്ലൂർ (ബാംഗ്ലൂർ).

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!