സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി; ജൂൺ 27ന് അറഫ ദിനം, 28ന് ബലിപെരുന്നാൾ

സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഇതിൻ്റെ അടിസ്ഥാനത്തിൽ നാളെ (ജൂണ് 19 തിങ്കളാഴ്ച) യാണ് ദുൽഹജ്ജ് ഒന്ന് ആരംഭിക്കുക. ഇതനുസരിച്ച് ജൂൺ 27ന് ചൊവ്വാഴ്ച അറഫ ദിനം (ദുൽഹജ്ജ് 9) ആയും, ജൂണ് 28ന് ബുധനാഴ്ച ബലിപ്പെരുന്നാളും ആഘോഷിക്കും. മാസപ്പിറവി നിരീക്ഷകരാണ് മാസപ്പിറവി കണ്ടകാര്യം അറിയിച്ചത്.  ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അൽപ സമയത്തിനകം പുറത്തിറങ്ങും.

ഒമാനിലും ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം ബലി പെരുന്നാള്‍ ജൂണ്‍ 28 ബുധനാഴ്ച  ആയിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

മറ്റു ഗൾഫ് രാജ്യങ്ങളിലെ മാസപ്പിറവി അറിയിപ്പ് പുറത്ത് വന്നിട്ടില്ലെങ്കിലും,  ജൂണ് 28ന് തന്നെ ബലിപ്പെരുന്നാൾ ആകാനാണ് സാധ്യത.

സൗദി അറേബ്യയില്‍ ഞായറാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കണമെന്ന് രാജ്യത്തെ മുസ്ലിംകളോട് അധികൃതര്‍ നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. കൂടാതെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 11 സ്ഥലങ്ങളിൽ മാസപ്പിറവി നിരീക്ഷണ സമിതി മാസപ്പിറവി നിരീക്ഷിക്കാനായി പ്രത്യേക സൌകര്യങ്ങളും ഒരുക്കിയിരുന്നു. ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ തുടക്കവും ബലി പെരുന്നാളും ഉള്‍പ്പെടെയുള്ളവയുടെ തീയ്യതി കണക്കാക്കാനാണ് ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നത്.

നഗ്ന നേത്രങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ ദൂരദര്‍ശിനികളുടെ സഹായത്താലോ മാസപ്പിറവി കാണാന്‍ സാധിക്കുന്നവര്‍ തൊട്ടടുത്ത കോടതിയിലെത്തി അവ സാക്ഷ്യപ്പെടുത്തണമെന്നായിരുന്നു നിര്‍ദേശം. മാസപ്പിറവി നിരീക്ഷിക്കാന്‍ താത്പര്യവും കഴിവുമുള്ളവര്‍ അതത് മേഖലകളില്‍ ഇതിനായി രൂപീകരിക്കുന്ന കമ്മിറ്റികളില്‍ അംഗമാവണമെന്നും സൗദി പ്രസ് ഏജന്‍സിയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു.

 

 

അതേ സമയം സൌദിയിൽ ഞായറാഴ്ച സൂര്യാസ്ഥമനത്തിന് ശേഷം ദുൽഹജ്ജ് മാസപ്പിറവി ദർശിക്കാൻ സാധ്യതയുണ്ടെന്ന് ജിദ്ദയിലെ ജ്യോതിശാസ്ത്ര സൊസൈറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 30 മുതൽ 35 മിനുട്ട് വരെ ചന്ദ്രക്കല തെളിഞ്ഞ് നിൽക്കുമന്നും അതിനാൽ കാണുക എന്നത് പ്രയാസമുള്ള കാര്യമല്ലെന്നും ഗോളശാസ്ത്ര വിദഗ്ധർ അറിയിച്ചിരുന്നു.

ഞായറാഴ്ച മക്കയിൽ  വൈകുന്നേരം 07:05 ന് സൂര്യൻ അസ്തമിക്കും. ആ സമയത്ത് ചന്ദ്രൻ ചക്രവാളത്തിന് മുകളിലായിരിക്കുമെന്നും അസോസിയേഷൻ മേധാവി എഞ്ചിനീയർ മജീദ് അബു സഹ്‌റ പറഞ്ഞിരുന്നു.

യുഎഇ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലെ മാസപ്പിറവി നിരീക്ഷണ വിഭാഗങ്ങളും അൽപ്പ സമയത്തിനകം മാസപ്പിറവി സംബന്ധിച്ച അറിയിപ്പ് പുറത്ത് വിടും. വിവിധ രാജ്യങ്ങളിലെ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ തീരുമാനിക്കുന്നത് ഇന്നത്തെ യോഗത്തിലെ തീരുമാനം അനുസരിച്ചായിരിക്കും.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!