VIRAL VIDEO – താലികെട്ടാനിരിക്കെ വരൻ്റെ കണ്ണില്‍ പ്രാണി കയറി; വധു ചെയ്തത് കണ്ടോ..!
ഇന്നത്തെ കാലത്ത് ഒരു വീഡിയോ വൈറലാകാന്‍ അധികം സമയമൊന്നും വേണ്ട. നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാതെ തന്നെ സോഷ്യല്‍ മീഡിയ താരങ്ങളും സെലിബ്രിറ്റികളുമൊക്കെയായി മാറാന്‍ ഒരു വീഡിയോയോ ഫോട്ടോയോ ഹിറ്റായാല്‍ മതി. സമാനമായി സമൂഹത്തില്‍ അപമാനിക്കപ്പെടാനും ഇത്തരം വീഡിയോകള്‍ കൊണ്ട് സാധിക്കും. കഴിഞ്ഞ കുറെ നാളായി വിവാഹത്തിനിടയിലെ അടിപിടിയുടെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
വരനും വധുവും തമ്മിലും വധുവും ബന്ധുക്കളും തമ്മിലും വരനും സുഹൃത്തുക്കളും തമ്മിലുമെല്ലാം ഇത്തരത്തില്‍ ‘അടിപൊട്ടാറുണ്ട്’. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു വിവാഹത്തിന്റെ വീഡിയോ ആണ്. വരനും വധുവും തമ്മിലുള്ള സ്‌നേഹം ഊട്ടിയുറപ്പിക്കുന്ന ഈ വീഡിയോ ലക്ഷക്കണക്കിന് പേരാണ് ഇതിനകം കണ്ടത്.
View this post on Instagram
ഹൈന്ദവ വിവാഹ ആചാരങ്ങളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ജയമാല എന്നും വരമാല എന്നും അറിയപ്പെടുന്ന ചടങ്ങ്. വരനും വധുവും പരസ്പരം പുഷ്പഹാരം അണിയുന്ന ചടങ്ങാണിത്. ഈ ആചാരം പങ്കാളികളെ സ്വീകരിച്ച് കൊണ്ട് അവരുടെ ജീവിതകാലം മുഴുവന്‍ പര്‌സപരം ബഹുമാനിക്കും എന്ന ഉറപ്പ് നല്‍കലാണ് എന്നാണ് വിശ്വാസം. എന്നാല്‍ പലപ്പോഴും ഈ ചടങ്ങിനിടെയാണ് സംഘര്‍ഷമുണ്ടാകാറുള്ളതും.
അതേസമയം ഇന്ന് വൈറലാകുന്ന വീഡിയോയില്‍ സംഘര്‍ഷമല്ല മറിച്ച് പങ്കാളികളുടെ കരുതലാണ് ശ്രദ്ധേയമാകുന്നത്. വിവാഹവേദിയില്‍ വരനും വധുവും ചടങ്ങിനായി നില്‍ക്കുന്നതാണ് വീഡിയോ ആരംഭിക്കുമ്പോള്‍ കാണുന്നത്. ഇരുവരും പുഷ്പഹാരം കൈയില്‍ പിടിച്ചുകൊണ്ട് മുഹൂര്‍ത്തത്തിനായി കാത്തിരിക്കുകയാണ്. കാണികളെല്ലാം ഈ സമയം ഇവരെ മൊബൈലില്‍ പകര്‍ത്താനുള്ള ശ്രമത്തിലാണ്.
ഇതിനിടയിലാണ് വരന്‍ മുഖം പൊത്തിക്കൊണ്ട് പിറകിലേക്ക് മാറുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസിലായില്ല. എന്നാല്‍ തൊട്ടടുത്ത് നിന്ന വധു ഒട്ടും സമയം കളയാതെ വരന്റെ മുഖത്ത് പിടിക്കുന്നതും തന്റെ തൂവാല കൊണ്ട് കണ്ണ് തുടച്ച് കൊടുക്കുന്നതുമാണ് പിന്നീട് കാണുന്നത്. ഇതോടെയാണ് വരന്റെ കണ്ണില്‍ പ്രാണി പോയതാണ് എന്ന് മനസിലായത്. വരനെ ചേര്‍ത്തുപിടിച്ച് അതീവ ശ്രദ്ധയോടെയാണ് വധു പ്രാണിയെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നത്.
ഇതിന് പിന്നാലെ കണ്ണില്‍ ഊതി കൊടുക്കുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇരുവരും തമ്മിലുള്ള സ്‌നേഹമാണ് ഈ സംഭവം കാണിച്ച് തന്നത് എന്നാണ് പലരും കമന്റ് ചെയ്യുന്നത്. ജീവിതകാലം മുഴുവന്‍ തന്റെ ഭര്‍ത്താവിനെ ഈ പെണ്‍കുട്ടി പരിപാലിക്കും എന്നതിന് ഇനി തെളിവ് വേണ്ട എന്നാണ് വേറെ ചിലര്‍ അഭിപ്രായപ്പെടുന്നത്.